അടുത്ത ബോളിവുഡ് ചിത്രം നടന്‍ അക്ഷയ് കുമാറുമൊത്തെന്ന് സംവിധായകന്‍ പ്രിയദര്‍ശന്‍. ഹേരാ ഫേരി 3 എന്ന ചിത്രം താന്‍ സംവിധാനം ചെയ്യില്ല എന്നും ‘മുംബൈ മിററിന്’ നല്‍കിയ അഭിമുഖത്തില്‍ പ്രിയദര്‍ശന്‍ വ്യക്തമാക്കി.
അക്ഷയ്‌യുമായി ചേര്‍ന്നുള്ള അടുത്ത ചിത്രം ഹേരാ ഫേരി അല്ല. സീരിയസ് തീമുള്ള ഒരു ചിത്രമാണ് തുടക്കത്തില്‍ പ്ലാന്‍ ചെയ്തതെങ്കിലും തന്നില്‍ നിന്നും പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നത് കോമഡി ആണെന്ന് പ്രിയദര്‍ശന്‍. ഡിസംബറില്‍ തുടങ്ങാന്‍ പ്ലാന്‍ ഇട്ടിരുന്നെങ്കിലും അത് സാധ്യമല്ല. ഇനി 2021 സെപ്റ്റംബറില്‍ ചിത്രീകരണം തുടങ്ങാനാണ് പ്ലാന്‍. ഹേരാ ഫേരി പോലെ ഒരു കോമിക് ത്രില്ലറാവും ചിത്രമെന്നും പ്രിയദര്‍ശന്‍.
പ്രിയദര്‍ശന്‍-അക്ഷയ് കുമാര്‍ കൂട്ടുകെട്ടില്‍ ഒട്ടേറെ വിജയചിത്രങ്ങള്‍ ഒരുങ്ങിയിട്ടുണ്ട്. ഹംഗാമ 2 എന്ന തന്റെ ചിത്രത്തിന്റെ ക്ളൈമാക്സ് ഷൂട്ട് ചെയ്യാനുള്ള തയാറെടുപ്പിലാണ് പ്രിയദര്‍ശന്‍.
മലയാളത്തില്‍ പ്രിയദര്‍ശന്‍-മോഹന്‍ലാല്‍ കൂട്ടുകെട്ടിന്റെ റിലീസിനായുള്ള കാത്തിരിപ്പിലാണ്. ചിത്രം പ്രദര്‍ശനത്തിനെത്തിക്കാനുള്ള തയാറെടുപ്പുകള്‍ ആരംഭിച്ചപ്പോഴാണ് ലോകമെമ്പാടും കോവിഡ് പ്രതിസന്ധിയും ലോക്ക്ഡൗണും ഉടലെടുത്തത്.
ഉയര്‍ന്ന ബഡ്ജറ്റില്‍ പൂര്‍ത്തിയാക്കിയ ചിത്രം ലോകമെമ്പാടും റിലീസ് ചെയ്യാനുള്ള തീരുമാനത്തിലാണ്.