അഞ്ചല്‍: ഉത്രവധക്കേസ് പ്രതികള്‍ക്കെതിരേയുള്ള കുറ്റപത്രം പൊലീസും, വനം വകുപ്പും സമര്‍പ്പിച്ചു. വനം വകുപ്പ് അന്വേഷണോദ്യോഗസ്ഥനായ അഞ്ചല്‍ റേഞ്ച് ഓഫീസര്‍ ബി.ആര്‍ ജയന്‍ വ്യാഴാഴ്ച രാവിലെ 11 നും പൊലീസിന്‍്റെ അന്വേഷണോദ്യോഗസ്ഥനായ റൂറല്‍ ക്രൈം വിഭാഗം ഡി.വൈ.എസ്.പി എ.അശോകന്‍ ഉച്ചയക്ക് ശേഷം മൂന്ന് മണിയോടെയുമാണ് പുനലൂര്‍ കോടതില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.

വനം വകുപ്പ് രണ്ടാം പ്രതി സുരേഷിനെതിരെയും പൊലീസ് ഒന്നാം പ്രതി സൂരജിനെതിരെയുമുള്ള കുറ്റപത്രമാണ് സമര്‍പ്പിച്ചത്. പൊലീസ് മാപ്പുസാക്ഷിയാക്കിയ സുരേഷ് ജാമ്യത്തിലിറങ്ങാതിരിക്കുന്നതിനാണ് സൂരജിനെതിരെ മാത്രം ആദ്യം വനം വകുപ്പ് കുറ്റപത്രം നല്‍കിയത്. ഇയാള്‍ക്കെതിരെ 178 പേജുള്ള കുറ്റപത്രമാണ് സമര്‍പ്പിച്ചിട്ടുള്ളത്. കേസിലെ മറ്റ് പ്രതികള്‍ക്കെതിരെയുള്ള കുറ്റപത്രം ഏതാനും ദിവസത്തിനകം സമര്‍പ്പിക്കുമെന്ന് റേഞ്ച് ഓഫീസര്‍ ബി.ആര്‍ ജയന്‍ അറിയിച്ചു