ഭോപ്പാല്‍: അഞ്ചംഗകുടുംബത്തെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മധ്യപ്രദേശിലെ ഖര്‍ഗാപൂരിലാണ് സംഭവം നടന്നത്. റിട്ട. സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ ധര്‍മദാസ് സോണി (62), ഭാര്യ പൂന (55), മകന്‍ മനോഹര്‍ (27), ഭാര്യ സോനം (സോനം), ഇവരുടെ മകന്‍ (4) എന്നിവരാണ് മരിച്ചത്.

ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനമെങ്കിലും ദുരൂഹതകളുണ്ടെന്ന് പൊലീസ് പറയുന്നു. എല്ലാവരുടെയും മൃതദേഹങ്ങള്‍ ഒരേ സ്ഥലത്താണ് കിടന്നിരുന്നത്. യുവതിയുടെയും കുട്ടിയുടെയും മൃതദേഹത്തില്‍ മുറിവേറ്റ പാടുണ്ടെന്നും ഇതില്‍ ദുരൂഹത സംശയിക്കുന്നതായും പൊലീസ് പറഞ്ഞു.

അഞ്ചംഗ ഡോക്ടര്‍മാരടങ്ങുന്ന സംഘം പോസ്റ്റ്‌മോര്‍ട്ടം നടത്തും. ഫോറന്‍സിക് സംഘം സ്ഥലം പരിശോധിച്ചു. വിശദമായ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു.