ഓസ്ട്രിയയെ തോല്‍പ്പിച്ച് ഇറ്റലി യൂറോകപ്പ് ഫുട്‌ബോളിന്റെ ക്വാര്‍ട്ടറില്‍. അധിക സമയത്തിലേക്ക് നീണ്ട മത്സരത്തില്‍ ഇറ്റലിയുടെ ജയം ഒന്നിനെതിരെ രണ്ട് ഗോളിനാണ്. 31 മത്സരങ്ങള്‍ തോല്‍വിയറിയാതെ പൂര്‍ത്തിയാക്കിയ ഇറ്റലി പുതിയ റെക്കോര്‍ഡ് ഇട്ടു.

95ാം മിനിറ്റില്‍ ഇറ്റാലിയന്‍ താരം ഫെഡറിക്കോ കിയേസ പെനാല്‍റ്റി കിക്കില്‍ ഗോള്‍ കണ്ടെത്തി. മാറ്റിയോ പെസിനയാണ് 105ാം മിനിറ്റില്‍ അടുത്തതായി ഓസ്ട്രിയന്‍ കീപ്പര്‍ ബാച്മാനെ വെട്ടിച്ച് വല കുലുക്കിയത്. ഓസ്ട്രിയക്കായി 114ാം മിനിറ്റില്‍ സസ കലാസിച്ച് തന്റെ ഹെഡര്‍ ഗോളാക്കിമാറ്റി. ഇനി ക്വാര്‍ട്ടറില്‍ പോര്‍ച്ചുഗലിനെയോ ബെല്‍ജിയത്തെയോ ഇറ്റലി നേരിടും.