ജനീവ: ഹൈഡ്രോക്സിക്വോറോക്വിന്‍ മരുന്ന് സംബന്ധിച്ച് വിവരങ്ങള്‍ ജൂണ്‍ മധ്യത്തോടെ അവലോകനം ചെയ്യുമെന്ന് ലോകാരോഗ്യ സംഘടന. സുരക്ഷാ പ്രശ്നങ്ങളും പാര്‍ശ്വഫലങ്ങളും ചൂണ്ടിക്കാട്ടി ഈ മരുന്നിന്റെ ഉപയോഗം താല്‍ക്കാലികമായി ലോകാരോഗ്യസംഘടന നിര്‍ത്തിവെച്ചിരുന്നു.ഇതേതുടര്‍ന്നാണ് വിഷയത്തില്‍ തീരുമാനം കൈക്കൊള്ളാന്‍ അവലോകനയോഗം നടത്തുമെന്ന് സംഘടന അറിയിച്ചത്.
ഡാറ്റാ സേഫ്റ്റി മോണിറ്ററിംഗ് ബോര്‍ഡിന്റെ അവലോകനത്തിനു ശേഷം ഹൈഡ്രോക്വോറോക്വിന്റെ ഗുണം,ദോഷം എന്നിവ സംബന്ധിച്ച് അന്തിമ തീരുമാനം എടുക്കുമെന്നാണ് വിവരം.
സുരക്ഷാ കാരണങ്ങളാല്‍ കൊറോണ രോഗികളില്‍ ഹൈഡ്രോക്സിക്വോറോക്വിന്‍ ഉപയോഗിക്കുന്നത് നിര്‍ത്തിവെച്ചതായി ലോകാരോഗ്യ സംഘടന ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അഥനോം കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.