കൊച്ചി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചുകൊന്ന കേസിലെ പ്രതി ഹൈക്കോടതിയെ തെറ്റിദ്ധരിപ്പിച്ച് ജാമ്യംനേടിയ സംഭവത്തില്‍ ഗവ.പ്ളീഡര്‍ സി.കെ. പ്രസാദിനോട് അഡ്വക്കേറ്റ് ജനറല്‍ വിശദീകരണം തേടി.
സ്കൂള്‍ വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടുപോയി വാല്‍പ്പാറയില്‍ വച്ച് പീഡിപ്പിച്ചുകൊന്ന കേസില്‍ എറണാകുളം കുമ്പളം സ്വദേശി സഫര്‍ഷായ്ക്ക് കഴിഞ്ഞ മേയ് 12ന് സിംഗിള്‍ബെഞ്ച് ജാമ്യം അനുവദിച്ചിരുന്നു. 90 ദിവസം കഴിഞ്ഞിട്ടും പൊലീസ് കുറ്റപത്രം നല്‍കാത്തതിനാല്‍ സ്വാഭാവിക ജാമ്യത്തിന് അര്‍ഹതയുണ്ടെന്നായിരുന്നു പ്രതിയുടെ വാദം. കുറ്റപത്രം സമര്‍പ്പിച്ച കാര്യം പൊലീസ് ഇമെയില്‍ വഴി ബന്ധപ്പെട്ടവരെ അറിയിച്ചിരുന്നു. അത് പ്ളീഡര്‍ കോടതിയെ അറിയിച്ചില്ല. ജാമ്യഉത്തരവ് പിന്‍വലിക്കാന്‍ സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയില്‍ പ്രതിയെ അറസ്റ്റുചെയ്യാന്‍ കഴിഞ്ഞദിവസം ഹൈക്കോടതി ഉത്തരവിട്ടിരുന്നു.