ഹൃദയാഘാതം; ദുബായില്‍ മലയാളി യുവാവ് ഹൃദയാഘാതം മൂലം മരിച്ചു.മലപ്പുറം ചെറിയമുണ്ടം സ്വദേശി പിലാത്തോട്ടത്തില്‍ ഷിഹാബുദ്ദീന്‍ (32) ആണ് വെള്ളിയാഴ്ച രാവിലെ മരിച്ചത് . അല്‍ഐനിലെ കടയില്‍ ജോലി ചെയ്തുവരികയായിരുന്നു.

അല്‍ഐന്‍ അല്‍ജീമി ഗവണ്‍മെന്‍റ്​ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകുമെന്ന്​ ബന്ധുക്കള്‍ അറിയിച്ചു. പിതാവ്: പിലാത്തോട്ടത്തില്‍ എന്‍ദീന്‍. മാതാവ്: ഫാത്തിമ. ഭാര്യ: ജുബൈരിയ. മക്കള്‍: രിസ്​വാന്‍, റംസാന്‍.