ന്യൂയോർക്ക്: കഴിഞ്ഞ മൂന്ന് വർഷമായി പ്രവർത്തനം നിർജീവമാക്കിയ  ന്യൂയോർക്കിലെ ആദ്യത്തെ മലയാളി അസോസിയേഷൻ ആയ ഹഡ്‌സൺ വാലി മലയാളി അസോസിയേഷന്റെ കോടതി വ്യവഹാരങ്ങൾക്ക് അന്ത്യം കുറിച്ചു.  അസോസിയേഷനെതിരെ സംഘടനാ താല്പര്യങ്ങളെ മറികടന്നു വ്യക്തി താൽപര്യങ്ങൾക്കായി നിലകൊണ്ടിരുന്ന ചില വ്യക്തികൾ സംഘടയ്ക്കെതിരെ നൽകിയ കേസിനാണ് സംഘടനയ്ക്ക് അനുകൂലമായ വധിയുണ്ടായത്. ഈ കേസിനെ തുടർന്ന് പ്രവർത്തനങ്ങൾ മരവിപ്പിക്കേണ്ടിവന്ന ഹഡ്‌സൺ വാലി അസോസിയേഷന്റെ പ്രവർത്തങ്ങൾക്കും നേതൃത്വം നൽകാൻ തെരെഞ്ഞെടുക്കപ്പെട്ട ഭാരവാഹികളെ അനുവദിച്ചുകൊണ്ടാണ്‌ കോടതി ഉത്തരവ്. ജിജി ടോം, സജി പോത്തൻ , അപ്പുക്കുട്ടൻ നായർ ടീമിനാണ് കോടതിയിൽ നിന്ന് അനുകൂല വിധി ഉണ്ടായത്.
കഴിഞ്ഞ 38 വർഷമായി റോക്ക്‌ലാൻഡിലെ മലയാളികളെ ഒരു കുടക്കീഴിൽ കുണ്ടുവന്ന ഹഡ്‌സൺ വാലി  മലയാളി അസോസിയേഷന്റെ ഒട്ടനവധി ജീവകാരുണ്യ പ്രവർത്തനങ്ങളും സാംസ്‌കാരിക പ്രവർത്തങ്ങളുമായിരുന്നു ചില തൽപ്പര കക്ഷികളുടെ സ്വാർത്ഥ താല്പര്യത്തിന്റെ പേരിൽ കോടതിയിൽ എത്തിക്കുക വഴി  മുടങ്ങിപ്പോയത്. കഴിഞ്ഞ മൂന്ന് വർഷമായി നിയമക്കുരുക്കിലായിരുന്ന സംഘടനയ്ക്ക് അനുകൂലമായി ഇന്ന് വിധി പ്രഖ്യാപിച്ചതോടെ തെരഞ്ഞെടുക്കപ്പെട്ട ഭാരവാഹികൾ സംഘടനയുടെ ഭരണ ചുമതല ഏറ്റെടുക്കും.മാറിയ കാലഘട്ടത്തിലെ പുതിയ സാഹചര്യങ്ങളിൽ കൂടുതൽ സാംസ്ക്കാരിക- സന്നദ്ധ – സാമൂഹ്യപ്രവർത്തനങ്ങൾ നടത്താൻ ഇനി ഇഇ സംഘടനയ്ക്ക് കഴിയും.
യുവാക്കളെ മുൻനിരയിൽ കൊണ്ടുവന്നുകൊണ്ട് കൂടുതൽ പ്രവർത്തങ്ങൾ കാഴ്ച്ച വയ്ക്കാൻ കഴിയുമെന്ന് കേസിൽ വിജയം നേടിയ ഭാരവാഹികൾ പറഞ്ഞു. ഇത് തങ്ങളുടെ മാത്രം വിജയമല്ല. മൂന്ന് വർഷമായി സാംസ്ക്കാരിക പ്രവർത്തനം നിഷേധിക്കപ്പെട്ട റോക്‌ലാൻഡ് മേഖലയിലെ മുഴുവൻ മലയാളികളുടെയും വിജയമാണ്. കാരണം കഴിഞ്ഞ 38 വർഷമായി റോക്ക് ലാൻഡിലെ മുഴുവൻ  മലയാളികളുടെയും ഒരു വികാരമായിരുന്ന ഈ അസോസിയേഷൻ ചില സംഘടനാ വിരുദ്ധ പ്രവർത്തകർ ദുർ വാശി കാട്ടി സംഘടന നേതാക്കളെ  കോടതി കയറ്റി ബുദ്ധിമുട്ടിലാക്കി. എന്നാൽ റോക്ക് ലാൻഡിലെ  മുഴുവൻ മലയാളികളുടെയും ഉന്നമനത്തിനായി ഒരു കൂട്ടം സംഘടനാ നേതാക്കൾ ജോലിയിൽ നിന്ന് ലീവ് എടുത്തുവരെ കോടതി കയറിയിരുന്നു. ന്യായം സംഘടനയുടെ പക്ഷത്താണെന്ന് ഉത്തമ ബോധ്യത്തോടുകൂടി തന്നെയാണ് നിയമ പോരാട്ടത്തിനിറങ്ങിയതും അവസാന വിജയം സ്വന്തമാക്കിയതും.
കേസിന്റെ വിജയകരമായ നടത്തിപ്പിനായി ഫൊക്കാന നേതാക്കന്മാരുംഹഡ്‌സൺ മലയാളി  അസോസിയേഷൻ പ്രവർത്തകരുമായ പോൾ കറുകപ്പള്ളിൽ , ഫിലിപ്പോസ് ഫിലിപ്പ്, സജി എം. പോത്തൻ ,വർഗീസ് ഉലഹന്നാൻ, അപ്പുക്കുട്ടൻ നായർ, ഫാ. മാത്യു തോമസ്, ജിജി ടോം,തുടങ്ങിയവർ നേതൃത്വം നൽകി.
ജിജി ടോം- പ്രസിഡണ്ട്,സജി പോത്തൻ -സെക്രട്ടറി , അപ്പുക്കുട്ടൻ നായർ – ട്രഷറർ തുടങ്ങിയവർ അസോസിഷന്റെ  തുടർന്നുള്ള പ്രവർത്തനങ്ങൾക്കായി നേതൃത്വം നൽകും. ബോർഡ് ഓഫ് ട്രസ്റ്റ് ഡയറക്ടർമാരായ പോൾ കറുകപ്പള്ളിൽ, ഫിലിപ്പോസ് ഫിലിപ്പ്, സജി എം . പോത്തൻ, വര്ഗീസ് ഉലഹന്നാൻ ,അപ്പുക്കുട്ടൻ നായർ, ജിജി ടോം, ലൈസി അലക്സ്, ഇന്നസെന്റ് ഉലഹന്നാൻ തുടങ്ങിയരുടെ മേൽനോട്ടത്തിലായിരിക്കും അസോസിയേഷന്റെ പ്രവർത്തനം നടത്തുന്നത്.
അസോസിയേഷൻ പ്രവർത്തങ്ങളുമായി സഹകരിക്കാൻ താൽപ്പര്യമുള്ളവർ  സജി എം . പോത്തൻ-, 845-642-9161 ,അപ്പുക്കുട്ടൻ നായർ-845-642-9232 , ജിജി ടോം- 845-252-2800  എന്നിവരുമായി ബന്ധപ്പെടേണ്ടതാണ്.,