ന്യൂഡല്‍ഹി: കോവിഡ് ചികിത്സയില്‍ കഴിയുന്ന ഡല്‍ഹി ആരോഗ്യമന്ത്രി സത്യേന്ദര്‍ ജെയിന്റെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്ന് ആശുപത്രിവൃത്തങ്ങള്‍. ഐസിയുവില്‍ കഴിയുന്ന സത്യേന്ദര്‍ ജെയിനെ തിങ്കളാഴ്ചയോടെ വാര്‍ഡിലേക്കു മാറ്റിയേക്കുമെന്നു അധികൃതര്‍ വ്യക്തമാക്കി.
55കാരനായ മന്ത്രിയുടെ പനി കുറഞ്ഞു. പ്ലാസ്മ തെറാപ്പിക്കു ശേഷം അദ്ദേഹത്തിന്റെ ഓക്സിജന്റെ നിലയും മെച്ചപ്പെട്ടു. സകേതിലെ മാക്സ് ആശുപത്രിയില്‍ വച്ചാണ് സത്യേന്ദര്‍ ജെയിന് പ്ലാസ്മ തെറാപ്പി നടത്തിയത്.
കടുത്ത പനിയും ശ്വാസതടസവും നേരിട്ട സത്യേന്ദര്‍ ജെയിനെ ഡല്‍ഹിയിലെ രാജീവ് ഗാന്ധി സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രിയിലാണ് ആദ്യം പ്രവേശിപ്പിച്ചത്. തുടര്‍ന്ന് നടത്തിയ ചികിത്സയില്‍ കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു. പിന്നീട് ആരോഗ്യനില മോശമായതിനെ തുടര്‍ന്നാണ് അദ്ദേഹത്തെ മാക്സ് ആശുപത്രിയിലേക്കു മാറ്റിയത്.