റിയാദ്: സൗദിയില്‍ കോവിഡ് ബാധിച്ച് മലയാഴി നഴ്സ് മരിച്ചു. കൊല്ലം കുണ്ടറ സ്വദേശിനി സൂസന് ജോര്‍ജ്(38)ആണ് മരിച്ചത്. ജിദ്ദ നാഷണല്‍ ആശുപത്രിയില്‍ നഴ്സായി ജോലി ചെയ്യുകയായിരുന്നു സൂസന്.
കോവിഡ് ബാധിച്ച് ജിദ്ദയിലെ കിംഗ് അബ്ദുള്‍ അസീസ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെ മരണം സംഭവിക്കുകയായിരുന്നു. ഭര്‍ത്താവ് ബിനു. മകള്‍ ഷെറിന്. മൃതദേഹം കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരം സംസ്കരിക്കും