റി​യാ​ദ്: സൗ​ദി അ​റേ​ബ്യ​യി​ലെ ദ​മാ​മി​ല്‍ കോ​വി​ഡ് ബാ​ധി​ച്ച്‌ ഒ​രു മ​ല​യാ​ളി കൂ​ടി മ​രി​ച്ചു. എ​റ​ണാ​കു​ളം മു​ള​ന്തു​രു​ത്തി സ്വ​ദേ​ശി കു​ഞ്ഞ​പ്പ​ന്‍ ബെ​ന്നി(53) ആ​ണ് മ​രി​ച്ച​ത്. ന്യു​മോ​ണി​യ​യെ തു​ട​ര്‍​ന്ന് ര​ണ്ടാ​ഴ്ച മു​ന്‍​പ് ബെ​ന്നി​യെ ദ​മാം സെ​ന്‍​ട്ര​ല്‍ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്നു.

ദ​മാ​മി​ല്‍ സാ​ലം ബെ​ല്‍​ഹാ​മ​ര്‍ ക​മ്ബ​നി​യി​ല്‍ ജോ​ലി ചെ​യ്തു​വ​രി​ക​യാ​യി​രു​ന്നു ഇ​ദ്ദേ​ഹം. മൃ​ത​ദേ​ഹം കോ​വി​ഡ് പ്രോ​ട്ട​ക്കോ​ള്‍ അ​നു​സ​രി​ച്ച്‌ സം​സ്‌​ക​രി​ക്കും. ഭാ​ര്യ ടെ​സി. മ​ക​ന്‍ മേ​ബി​ള്‍ ബെ​ന്നി