റിയാദ് : സൗദി അറേബ്യയിൽ നിലവിൽ ചികിത്സയിൽ കഴിയുന്നത് 12465 കൊറോണ രോഗികൾ എന്നു ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതിൽ 1090 പേരുടെ നില ഗുരുതരമായി തുടരുന്നതായും മന്ത്രാലയം വ്യക്തമാക്കി.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 498 പുതിയ കൊറോണ വൈറസ് കേസുകളും 30 മരണങ്ങളും 1007 രോഗമുക്തിയും രാജ്യത്ത് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതർ 331857 ഉം, മരണസംഖ്യ 4599 ഉം, രോഗമുക്തരായവർ 314793 ഉം കടന്നു