റിയാദ്: സൗദി അറേബ്യയില്‍ 24മണിക്കൂറിനുള്ളില്‍ റിപ്പോര്‍ട്ട് ചെയ്തത് 355 പുതിയ കൊറോണ കേസുകള്‍. വൈറസ് ബാധിച്ച്‌ മരിച്ചത് മൂന്നു പേര്‍. വ്യാഴാഴ്ച സൗദി ആരോഗ്യ മന്ത്രാലയമാണ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടത്. സൗദിയില്‍ ആകെ കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 3,287. മരിച്ചവരുടെ എണ്ണം 44.

വ്യാഴാഴ്ച സ്ഥിരീകരിച്ച 355 കേസുകളില്‍ 89 എണ്ണം മെദീനയിലും, 83 കേസുകള്‍ റിയാദിലും, 78എണ്ണം മെക്കയിലും, 45 എണ്ണം ജിദ്ദയിലുമാണെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.