റിയാദ്: സൗദിയില്‍ ഇതുവരെ 2788 ഇന്ത്യക്കാര്‍ക്കാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്. 21 പേര്‍ മരണപ്പെടുകയും ചെയ്തു. മരിച്ചവരില്‍ എട്ടുപേര്‍ മലയാളികളാണെന്ന് എംബസി രേഖള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞദിവസം ഒമ്ബതുപേര്‍ കൂടി രോഗം ബാധിച്ച്‌ മരിച്ചതോടെ സൗദിയില്‍ ആകെ മരിച്ചവരുടെ എണ്ണം 209 ആയി.

കഴിഞ്ഞദിവസം മാത്രം 1687 പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. ഇതോടെ രോഗികളുടെ എണ്ണം 31938 ആയി. രോഗമുക്തി നേടിയവരുടെ എണ്ണം കുത്തനെ ഉയര്‍ന്നു. 1352 പേര്‍ക്കാണ് രോഗമുക്തി. പോസിറ്റീവ് കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തത് മക്ക: 308 മദീന: 292 ജിദ്ദ: 312 റിയാദ്: 149 ദമ്മാം: 84 ജുബൈല്‍: 93 എന്നിങ്ങിനെയാണ്.

കഴിഞ്ഞദിവസം മക്കയിലും മദീനയിലും ജിദ്ദയിലും റിയാദിലും ഇരുന്നൂറ് മുതല്‍ നാന്നൂറ് വരെ ആളുകള്‍ക്ക് അസുഖ മോചനം ഉണ്ടായിട്ടുണ്ട്. 2788 ഇന്ത്യക്കാര്‍ക്കാണ് ഇതുവരെ കൊറോണ സ്ഥിരീകരിച്ചത് എന്ന് എംബസി അറിയിച്ചിരുന്നു. കഴിഞ്ഞയാഴ്ചയിലെ കണക്കാണിത്. 21 മരണങ്ങളാണ് ഇതുവരെ സ്ഥിരീകരിച്ചത്.

സൗദിയില്‍ ഇതുവരെ 2788 ഇന്ത്യക്കാര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. 21 പേര്‍ മരണപ്പെടുകയും ചെയ്തു. ഇതില്‍ ആറുപേര്‍ മലയാളികളാണ്. എന്നാല്‍ സാമൂഹ്യ പ്രവര്‍ത്തകര്‍ നേരിട്ട് ഇടപെട്ട ചില കേസുകളില്‍ നിന്നും രണ്ടു പേരുടെ മരണം കൂടി കൊറോണ കാരണമാണെന്ന് കണ്ടെത്തിയിരുന്നു.

അതും കൂടി ചേരുമ്ബോള്‍ മരിച്ച മലയാളികളുടെ എണ്ണം എട്ടാണ്. ഇരുപത്തിയാറ് ലക്ഷത്തിലേറെ ഇന്ത്യക്കാരാണ് സൗദിയിലുള്ളത്. സൗദിയില്‍ രോഗം സ്ഥിരീകരിച്ചവരില്‍ ഇന്ത്യാക്കാരുടെ എണ്ണം താരതമ്യേന കുറവാണെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു.