റിയാദ് • സൗദി അറേബ്യയില്‍ തിങ്കളാഴ്ച 1,966 പേര്‍ക്ക് കൂടി കൊറോണ വൈറസ് ബാധിച്ചതായി സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 1,280 പേര്‍ക്ക് രോഗം ഭേദമായി.
റിയാദ് (520), മക്ക (343), മദീന (257), ജിദ്ദ (236), അല്‍ ഹാഫോഫ് (137) എന്നിവിടങ്ങളിലാണ് കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്.
ഇതോടെ രാജ്യത്ത് കോവിഡ് -19 കേസുകളുടെ എണ്ണം 41,014 ഉം രോഗമുക്തി നേടിയവരുടെ എണ്ണം 12,737 ഉം ആയി. രാജ്യത്ത് 255 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.