സൗദി അറേബ്യയില്‍ പുതുതായി 1019 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 30 പേര്‍ മരണത്തിന് കീഴടങ്ങി. രാജ്യത്ത് ഇതുവരെ ആകെ റിപ്പോര്‍ട്ട് ചെയ്ത കോവിഡ് കേസുകളുടെ എണ്ണം 311855 ആയി. ഇതില്‍ 286255 പേരും രോഗമുക്തി നേടി. രാജ്യത്തിനുള്ളിലെ ആകെ രോഗമുക്തി നിരക്ക് 91.8 ശതമാനമായി ഉയര്‍ന്നു.
രാജ്യത്ത് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 21815 ആയി കുറഞ്ഞു. ഇതില്‍ 1582 പേരുടെ ആരോഗ്യ നിലയില്‍ മാത്രമാണ് പ്രശ്നമുള്ളത്. ഇവര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്.