റിയാദ്: സൗദി അറേബ്യയുടെ ദക്ഷിണപശ്ചിമ ഭാഗത്തെ പ്രവിശ്യയായ അസീറിലുണ്ടായ വെടിവെപ്പില്‍ ആറു സ്വദേശികള്‍ കൊല്ലപ്പെട്ടു. മൂന്ന് പേര്‍ക്ക് പരിക്കേറ്റതായി ഔദ്യോഗിക വാര്‍ത്ത ഏജന്‍സിയായ സൗദി പ്രസ് ഏജന്‍സി റിപോര്‍ട്ട് ചെയ്തു. അസീറിലെ അംവായില്‍ ചൊവ്വാഴ്ച രാവിലെയാണ് സംഭവം. കുടുംബ കലഹം മൂലമുണ്ടായ വഴക്കാണ് വെടിവെപ്പില്‍ കലാശിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. 30നും 40നും ഇടയില്‍ പ്രായമുള്ള സൗദി പൗരന്‍മാരാണ് മരിച്ചതെന്ന് പൊലീസ് സ്ഥിരീകരിച്ചു. മുഴുവന്‍ പ്രതികളെയും അറസ്റ്റ് ചെയ്തതായി അധികൃതര്‍ അറിയിച്ചു.
സൗദിയില്‍ വെടിവെപ്പ്: ആറുപേര്‍ കൊല്ലപ്പെട്ടു
