സൗദിയില്‍ വാക്സീന്‍ എടുക്കാത്തവര്‍ക്കുള്ള ക്വാറന്റീന്‍ പരിഷ്കരിച്ചു.വാക്‌സീന്‍ എടുക്കാതെ റീ-എന്‍ട്രി വീസയില്‍ സൗദിയില്‍ എത്തുന്ന വിദേശികള്‍ക്ക് ഹോട്ടല്‍ ക്വാറന്റീന്‍ നിര്‍ബന്ധമാണെന്ന് വ്യോമയാന വകുപ്പ് വ്യക്തമാക്കി. വാക്‌സീന്‍ എടുത്തവര്‍ക്കൊപ്പമെത്തുന്ന വാക്സീന്‍ എടുക്കാത്ത 18 വയസ്സില്‍ താഴെയുള്ളവര്‍ 7 ദിവസം വീട്ടില്‍ ക്വാറന്റീനില്‍ കഴിയണം.

ആറാം ദിവസം പിസിആര്‍ എടുത്തു നെഗറ്റീവായാല്‍ പുറത്തിറങ്ങാം. പോസിറ്റീവാണെങ്കില്‍ ‍10 ദിവസം ക്വാറന്റീനില്‍ കഴിയണം. 8 വയസ്സില്‍ താഴെയുള്ളവരെ പിസിആര്‍ പരിശോധനയില്‍നിന്ന് ഒഴിവാക്കി. വാക്സീനെടുക്കാത്തവരോടൊപ്പം എത്തുന്ന കുട്ടികള്‍ക്കും ഹോട്ടല്‍ ക്വാറന്റീന്‍ നിര്‍ബന്ധം. ക്വാറന്റീന്‍ തുക ടിക്കറ്റിനൊപ്പം ഈടാക്കും.