റിയാദ്/തിരൂരങ്ങാടി : പ്രവാസി മലയാളി സൗദിയില്‍ മരിച്ചു. മകളുടെ വിവാഹത്തിന് നാട്ടില്‍ വരാനിരുന്ന മൂന്നിയൂര്‍ സ്വദേശിയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്

മൂന്നിയൂര്‍ ആലിന്‍ചുവട് സ്വദേശി പരേതനായ തച്ചറക്കല്‍ കമ്മദിന്റെ മകന്‍ തച്ചറക്കല്‍ ജഅഫര്‍ (54) ആണ് മരിച്ചത്. അബു ആരിശിലെ താമസ സ്ഥലത്താണ് ഇദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടത്. 4 വര്‍ഷം മുന്‍പാണ് നാട്ടില്‍ വന്നു മടങ്ങിയത്. മകളുടെ വിവാഹത്തിനായി അടുത്ത ആഴ്ച നാട്ടില്‍ വരാനിരിക്കെയാണ് മരണം. .