റിയാദ്: സൗദിയില്‍ നിന്ന് നാട്ടിലേക്ക് മടങ്ങേണ്ട ഇന്ത്യക്കാരുടെ രജിസ്‌ട്രേഷന്‍ ആരംഭിച്ച്‌ ഇന്ത്യന്‍ എംബസി. ഓരോരുത്തരും വ്യക്തിപരമായാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്. കുടുംബമായി പോകാനാഗ്രഹിക്കുന്നവരും ഓരോരുത്തരായി വേണം രജിസ്റ്റര്‍ ചെയ്യേണ്ടതെന്ന് എംബസി അറിയിച്ചു. അതേസമയം നാട്ടിലേക്ക് മടങ്ങേണ്ടവരുടെ വിവരങ്ങള്‍ ശേഖരിക്കുക മാത്രമാണ് ചെയ്യുന്നതെന്നും കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനത്തിന് ശേഷമെ തുടര്‍ നടപടിയുണ്ടാകു എന്നും എംബസി അറിയിച്ചിട്ടുണ്ട്.

നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്ന ഇന്ത്യക്കാര്‍ക്ക് ആഭ്യന്തര മന്ത്രാലയത്തിന്റെ ഓണ്‍ലൈന്‍ പോര്‍ട്ടലായ അബ്ഷിറില്‍ രജിസ്റ്റര്‍ ചെയ്യാന്‍ സൗദിയും സൗകര്യം ഒരുക്കിയിട്ടുണ്ട്. റീ എന്‍ട്രി വിസ, ഫൈനല്‍ എക്സിറ്റ്, ഫാമിലി വിസിറ്റ വിസ, ബിസിനസ്സ് വിസ, ടൂറിസ്റ്റ് വിസ എന്നീ വിഭാഗങ്ങളില്‍പ്പെട്ടവര്‍ക്കെല്ലാം സ്വന്തം നാടുകളിലേക്ക് മടങ്ങുന്നതിനായി അബ്ഷിറില്‍ രജിസ്റ്റര്‍ ചെയ്യാം.