സൗദി അറേബ്യയില്‍ ഇന്ന് 4526 പേര്‍ക്ക് രോഗമുക്തിയുണ്ടായി. ആകെ രോഗമുക്തരുടെ എണ്ണം 272911 ആയി. അതേസമയം കൊവിഡ് കേസുകള്‍ മൂന്ന് ലക്ഷം കടന്നു. 1409 പേര്‍ക്ക് കൂടി പുതുതായി കൊവിഡ് സ്ഥിരീകരിച്ചതോടെ ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത മൊത്തം കൊവിഡ് ബാധിതരുടെ എണ്ണം 301323 ആയി.
രോഗം ബാധിച്ചവരില്‍ 24942 പേര് മാത്രമേ രാജ്യത്തെ വിവിധ ആശുപത്രികളിലായി ചികിത്സയില്‍ കഴിയുന്നുള്ളൂ. ഇതില്‍ 1716 പേര്‍ക്ക് മാത്രമാണ് ഗുരുതരം. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്. അതേസമയം മരണനിരക്ക് ഉയര്‍ന്ന് തന്നെ നില്‍ക്കുകയാണ്. 1.2 ശതമാനമാണ് മരണനിരക്ക്. ഇന്ന് 34 പേര് കൂടി മരിച്ചു. ഇതോടെ ആകെ മരണസംഖ്യ 3470 ആയി.