റിയാദ്: ആരോഗ്യ മന്ത്രാലയം വെള്ളിയാഴ്ച പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം സൗദിയില്‍ പുതിയതായി 1213 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 1,591 പേര്‍ ഇന്നു രോഗമുക്തി നേടി. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലായി 32 പേരാണ് ഇന്ന് മരണപ്പെട്ടത്.
രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട മൊത്തം കേസുകളുടെ എണ്ണം 305,186 ആയും രോഗമുക്തി നേടിയവരുടെ എണ്ണം 277,067 ആയും മരണസംഖ്യ 3,580 ആയും ഉയര്‍ന്നു.
24,539 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. ഇതില്‍ 1,675 പേര്‍ ഗുരുതരാവസ്ഥയിലാണ്.