കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ സൗദിയില്‍ 429 കൊറോണ വൈറസ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു ഇതോടെ സൗദിയില്‍ കൊറോണ ബാധിതരുടെ എണ്ണം 4462 ആയി. ഏഴ് മരണങ്ങള്‍ ഇന്ന് റിപ്പോര്‍ട്ട് ചെയ്തതോടെ ആകെ മരണ സഖ്യ 59 ആയതായും ആരോഗ്യ മന്ത്രാലയവക്താവ് ഡോ. മുഹമ്മദ് അല്‍ അബ്ദുല്‍ അലി പറഞ്ഞു.

ഏറ്റവും കൂടുതല്‍ കൊറോണ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് റിയാദില്‍ ആണ്. റിയാദ് 198, മക്കയില്‍ 103, മദീനയില്‍ 73, ജിദ്ദയില്‍ 19, ദമാമില്‍ 10, യാന്‍ബുവില്‍ 7, ഖാമിസ് മുഷൈത്തില്‍ 5, സമതയില്‍ 4, തബൂക്ക്, ഖത്തീഫ് എന്നിവിടങ്ങളില്‍ 3 കേസുകള്‍, തയ്ഫ്, സബിയ എന്നിവിടങ്ങളില്‍ 2 കേസുകള്‍ എന്നിങ്ങനെയാണ് ഇന്നലെ സൗദിയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള കേസുകള്‍.