റിയാദ് : സൗദി അറേബ്യയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 3938 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം174577 ആയി. 46 പേരാണ് ഇന്ന് രോഗം ബാധിച്ച് രാജ്യത്ത് മരിച്ചത്. ഇതോടെ ആകെ മരണസംഖ്യ 1474 ആയി ഉയരുകയും ചെയ്ത. അതേസമയം 2589 പേരാണ് ഇന്ന് സുഖം പ്രാപിച്ചത്. ഇതോടെ ആകെ രോഗമുക്തരുടെ എണ്ണം120471 ആയി. 52632 പേരാണ് രാജ്യത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നത്. ഇതില്‍ 2273 പേര്‍ ഗുരുതരാവസ്ഥയില്‍ തീവ്രപരിചരണ വിഭാഗത്തിലാണ്.
രാജ്യത്തെ മരണ സംഖ്യയില്‍ ജിദ്ദയാണ് മുന്നില്‍ തുടരുന്നത്. 469 പേരാണ് ജിദ്ദയില്‍ ഇതുവരെ മരിച്ചത്. മക്കയില്‍ 397 ഉം റിയാദില്‍ 252ഉം ആണ് മരണസംഖ്യ. രാജ്യത്തെ ചെറുതും വലുതുമായ 195 പട്ടണങ്ങളാണ് രോഗത്തിന്റെ പിടിയിലായത്. പുതുതായി 38,470 സ്രവസാമ്ബിളുകള്‍ പരിശോധിച്ചു. ഇതോടെ രാജ്യത്ത് ഇതുവരെ ആകെ 1,456,241 പി.സി.ആര്‍ ടെസ്റ്റുകള്‍ നടന്നു.
ഇന്ന് രോഗം സ്ഥിരീകരിച്ചത് ദമ്മാം 346, ഹുഫൂഫ് 332, അല്‍മുബറസ് 294, ഖമീസ് മുശൈത് 243, ജിദ്ദ 243, ഖത്വീഫ് 237, റിയാദ് 217, അല്‍ഖോബാര്‍ 205, മക്ക 184, ത്വാഇഫ് 157, മദീന 148, ഹഫര്‍ അല്‍ബാത്വിന്‍ 119, ഹാഇല്‍ 100, നജ്റാന് 86, ബുറൈദ 84, ദഹ്റാന്‍ 82, അബഹ 58, അഹദ് റുഫൈദ 42, ജുബൈല്‍ 40, മഹായില്‍ 36, തബൂക്ക് 32, ബീഷ 29, ജീസാന്‍ 28, ശറൂറ 28, വാദി ബിന്‍ ഹഷ്ബല്‍ 26, ബേയ്ഷ് 25, ഉനൈസ 24, യാംബു 20, അല്‍ബാഹ 19, അല്‍റസ് 18, നാരിയ 16, സകാക 15, അല്‍നമാസ് 15, അല്‍ഖഫ്ജി 15, അല്‍ഹായ്ത് 15, വാദി അല്‍ദവാസിര്‍ 14, റിജാല്‍ അല്‍മ 12, ഖുറയാത് അല്‍ഉൗല 12, അല്‍ഖര്‍ജ് 11, തുറൈബാന്‍ 10, അല്‍മജാരിദ 10, അബ്ഖൈഖ് 9, സഫ്വ 9, താദിഖ് 9, മഖ്വ 8, അല്‍അസിയ 8, അല്‍ബദാഇ 8, റഫ്ഹ 8, സാജര്‍ 8, ഖുന്‍ഫുദ 7, സറാത് ഉബൈദ 7, ഫര്‍സാന്‍ 7, ഖുലൈസ് 7, ഹനാഖിയ 6, തനൂമ 6, സബ്ത് അല്‍അലായ 6, തത്ലീത് 6, റാബിഗ് 6, മിദ്നബ് 5, ബലസ്മര്‍ 5, ദഹ്റാന്‍ അല്‍ജനൂബ് 5, മുലൈജ 5, അല്‍അര്‍ദ 5, സബ്യ 5, അറാര്‍ 5, മഹദ് അല്‍ദഹബ് 4, ബുഖൈരിയ 4, അല്‍നബാനിയ 4, റിയാദ് അല്‍ഖബ്റ 4, സാംത 4, അഹദ് അല്‍മസ്റ 4, അല്‍ഖുറ 3, അല്‍ഉല 3, അല്‍മുസൈലിഫ് 3, ബാരിഖ് 3, അല്‍ബത്ഹ 3, റാസതനൂറ 3, സല്‍വ 3, അല്‍ഖുസൈമ 3, ബദര്‍ അല്‍ജനൂബ് 3, ഹബോണ 3, റൂമ 3, അല്‍മന്‍ദഖ് 2, ഖില്‍വ 2, അല്‍മുവയ്യ 2, അല്‍ബഷായര്‍ 2, തബാല 2, ഖുബാഷ് 2, റഫാഇ അല്‍ജംഷ് 2ഏ അല്‍ബദ 2, തൈമ 2, ഉംലജ് 2, അല്‍അഖീഖ് 1, ബല്‍ജുറഷി 1, ദൂമത് അല്‍ജന്‍ഡല്‍ 1, അല്‍മഖ്വ 1, തബര്‍ജല്‍ 1, ഖൈബര്‍ 1, ദറഇയ 1, അല്‍ഖുറയാത് 1, അല്‍ഖൂസ് 1, നമീറ 1, തുര്‍ബ 1, അല്‍ഖഹ്മ 1, അബൂഅരീഷ് 1, അല്‍ദര്‍ബ് 1, അല്‍അയ്ദാബി 1, ഫൈഫ 1, താര്‍ 1, യാദമഅ 1, അല്‍ഉവൈഖല 1, ശഖ്റ 1, തുമൈര്‍ 1, വുതെലാന്‍ 1, ദുബ 1.