തിരുവനന്തപുരം: ഉച്ചഭക്ഷണ പദ്ധതിയില്‍പ്പെട്ട കുട്ടികള്‍ക്ക് ഭക്ഷ്യഭദ്രതാ അലവന്‍സായി ഭക്ഷ്യകിറ്റുകള്‍ അടുത്തയാഴ്ച മുതല്‍ വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. പ്രീപ്രൈമറി മുതല്‍ എട്ടാംക്ലാസ് വരെയുള്ള കുട്ടികള്‍ക്ക് മാര്‍ച്ച്, ഏപ്രില്‍, മേയ് മാസങ്ങളിലെ ഭക്ഷ്യഭദ്രതാ അലവന്‍സായി അരിയും ഒമ്ബതിന പലവ്യഞ്ജനങ്ങള്‍ അടങ്ങിയ ഭക്ഷ്യക്കിറ്റുകളാണ് വിതരണം ചെയ്യുന്നത്.
സര്‍ക്കാര്‍, എയ്ഡഡ് വിദ്യാലയങ്ങളിലെ 26 ലക്ഷത്തില്‍പ്പരം കുട്ടികള്‍ക്ക് ഈ പദ്ധതിയുടെ പ്രയോജനം കിട്ടും. കൃത്യമായ സാമൂഹിക അകലം പാലിച്ച് ഇത് രക്ഷിതാക്കള്‍ക്ക് വിതരണം ചെയ്യും. കോവിഡ് അവലോകനയോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സപ്ലൈകോ മുഖാന്തരം സ്കൂളുകളില്‍ ലഭ്യമാക്കുന്ന ഭക്ഷ്യക്കിറ്റുകള്‍ ഉച്ചഭക്ഷണ കമ്മിറ്റി, പിടിഎ, എസ്എംസി, മദര്‍ പിടിഎ എന്നിവയുടെ സഹകരണത്തോടെയാണ് കിറ്റുകള്‍ വിതരണം ചെയ്യുക. പ്രധാനാധ്യപകര്‍ക്കാണ് സ്കൂളുകളിലെ കിറ്റുവിതരണത്തിന്റെ മേല്‍നോട്ട് ചുമതല. 81.31 കോടി രൂപയാണ് ഇതിന് ചിലവെന്നും മുഖ്യമന്ത്രി പറഞ്ഞു.