ന്യൂ​ഡ​ല്‍​ഹി: കേ​ര​ള​ത്തി​നെ​തി​രെ വിമര്‍ശനവുമായി റെ​യി​ല്‍​വേ​മ​ന്ത്രി പീ​യു​ഷ് ഗോ​യ​ല്‍. മുംബൈയില്‍ നിന്ന് കേ​ര​ള​ത്തി​ലേ​ക്കു​ള്ള ട്രെ​യി​ന് സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ അ​നു​മ​തി ന​ല്‍​കി​യി​ല്ല. സ്വ​ന്തം ജ​ന​ത്തെ കു​റി​ച്ച്‌ ചി​ന്ത​യി​ല്ലാ​തെ മു​ഖ്യ​മ​ന്ത്രി​മാ​ര്‍ ഇ​ങ്ങ​നെ പ്ര​വ​ര്‍​ത്തി​ച്ചാ​ല്‍ എ​ന്താ​കു​മെ​ന്ന് സ്വ​കാ​ര്യ ചാ​ന​ലി​ന് ന​ല്‍​കി​യ അ​ഭി​മു​ഖ​ത്തി​ല്‍ അദ്ദേഹം ചോദിക്കുകയുണ്ടായി. കേ​ര​ളം എ​തി​ര്‍​ത്തതിന്റെ പശ്ചാത്തലത്തില്‍ താ​നെ​യി​ല്‍ നി​ന്ന് എ​റ​ണാ​കു​ള​ത്തേ​ക്ക് പു​റ​പ്പെ​ടേ​ണ്ടി​യി​രു​ന്ന ശ്ര​മി​ക് ട്രെ​യി​ന്‍ അ​വ​സാ​ന നി​മി​ഷം റ​ദ്ദാ​ക്കി​യ​താ​യി വാര്‍ത്തകള്‍ വന്നിരുന്നു.