കൊച്ചി: സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന് തിങ്കളാഴ്ച വെളുപ്പിന് നെഞ്ചുവേദന അനുഭവപ്പെട്ടു. ഉടന്‍ ആശുപത്രിയിലെത്തിച്ച്‌ ചികിത്സ നല്‍കി. ഇ.സി.ജി.യില്‍ ചെറിയ വ്യത്യാസം കണ്ടതായി സ്വപ്നയുടെ അഭിഭാഷകന്‍ ജിയോ പോള്‍ കോടതിയെ അറിയിച്ചു.

പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി സ്വപ്നയെ എറണാകുളം ജനറല്‍ ആശുപത്രിയിലെ ഹൃദ്രോഗവിഭാഗത്തില്‍ ചികിത്സ നല്‍കാന്‍ ഉത്തരവ് നല്‍കി. സ്വപ്നയുടെ ആരോഗ്യസ്ഥിതിയില്‍ പ്രത്യേക ശ്രദ്ധവേണമെന്ന് ജയില്‍ സൂപ്രണ്ടിന് നിര്‍ദേശവും നല്‍കിയിട്ടുണ്ട് .