തിരുവനന്തപുരം :∙ കുടുംബാംഗങ്ങളുടെ ആരോഗ്യ കാര്യങ്ങളില്‍ വളരെയധികം ശ്രദ്ധ പുലര്‍ത്തുന്ന സ്ത്രീകള്‍ സ്വന്തം ശരീരത്തിലെ ബലഹീനതകള്‍ കൂടി തിരിച്ചറിയുകയും അതു പരിശോധിക്കുകയും ചെയ്യണമെന്ന് ഗായിക കെ.എസ്.ചിത്ര പറഞ്ഞു. സ്വസ്തി ഫൗണ്ടേഷന്, തിരുവനന്തപുരം ഓങ്കോളജി ക്ലബ്, തിരുവനന്തപുരം കോര്പറേഷന്, എസ്എന്‍സി യൂണിറ്റ് അഡ്മിഷന് ഇന്റര്‍നാഷനല്‍, കാന്‍സര്‍ കെയര്‍ ഫൗണ്ടേഷന് ഓഫ് ഇന്ത്യ തുടങ്ങിയവര്‍ സ്തനാര്‍ബുദ ബോധവല്‍ക്കരണ വെബിനാര്‍ സംഘടിപ്പിച്ചതില്‍ സംസാരിക്കുകയായിരുന്നു ചിത്ര.
സ്ത്രീകള്‍ തന്നെയാണ് ഇത്തരം ബോധവല്‍ക്കരണത്തിനു നേതൃത്വം നല്‍കേണ്ടതെന്നും ഇത് മറക്കാനാകാത്ത അനുഭവമായെന്നും ചിത്ര പറയുകയുണ്ടായി. ഡോ. കെ ചന്ദ്രമോഹന് മോഡറേറ്ററായി. ഡോ. താര എസ് നായര്‍, എസ് ഗോപിനാഥ്,ഡോ.
കവിത ദേവിന്,ഡോ. മൂകാംബിക, കൃഷ്ണകുമാരി, പാര്‍വതി രവികൃഷ്ണന്‍, വി കാര്‍ത്ത്യായനി, ദേവി മോഹന്‍,ഡോ. ബാലഗോപാല്‍, ഡോ. ദേവിന് പ്രഭാകര്‍, ഡോ.സോണിയ, എബി ജോര്‍ജ്, ഡിംപിള്‍ മോഹന്‍ എന്നിവരും സംസാരിച്ചു.