ന്യൂജേഴ്‌സി: ഫൊക്കാനയിൽ സ്നേഹത്തിന്റെയും സൗഹാർദ്ദത്തിന്റെയും വെളിച്ചം പരന്നു തുടങ്ങി; ചരിത്രത്തിൽ ആദ്യമായി ഡിസംബർ 28നു താങ്ക്സ് ഗിവിങ്ങ് ആഘോഷപരിപാടി നടത്തിയാണ് പരസ്‌പരം പൊറുത്തും രമ്യപ്പെട്ടതിനു ശേഷം ഫൊക്കാനയുടെപുതിയ ഭരണ സമിതിയുടെ ആദ്യത്തെ പരിപാടി അര്ഥപൂർണമാക്കിയത്.

താങ്ക്സ് ഗിവിങ്ങ് എന്നത് സ്നേഹത്തിന്റെയും സൗഹാർദ്ദത്തിന്റെയും സമ്മേളനമാണ്.സ്നേഹവും സൗഹാർദവും ഒത്തുചേരുമ്പോഴാണല്ലോ കൃതജ്‌ഞതയുടെ അന്തരീക്ഷം ഒരുങ്ങുന്നത്. ഫൊക്കാനയിലെ നൂറിലധികം പ്രവർത്തകർ കുടുംബങ്ങളോടൊപ്പം ചേർന്ന് കുടുംബങ്ങളെ പരിചയപ്പെടുത്തിയും പാട്ടുകൾ പാടിയും തമാശകൾ പങ്കുവച്ചും തികച്ചും അനൗപചാരികമായ ഒരു സമ്മേളനത്തിന് വേദിയൊരുക്കിയത് സൂം മീറ്റിംഗിലൂടെയായിരുന്നു. പഴയ കാല സിനിമ നടൻ ജോസ് മുഖ്യാഥിതിയായിരുന്നു. ജോസിന്റെ പഴയ കാലത്തേ സിനിമയിലെ പാട്ടുകൾ ആലപിച്ചുകൊണ്ടായിരുന്നു താങ്ക്സ് ഗിവിങ് സ്മരണകൾ അയവിറക്കിയത്.

നേരത്തെ താങ്ക്സ് ഗിവിങ്ങിന്റെ ഭാഗമായി പ്രമുഖ കാരുണ്യ പ്രവർത്തകൾ ഫാ. ഡേവിഡ് ചിറമ്മലിന്റെ സഹകരണത്തോടെ കേരളത്തിലെ ഭവന രഹിതരായ 1001 പേർക്ക് അന്നദാനവും നടത്തിയിരുന്നു.

മുൻ ഇന്ത്യൻ ഇതിഹാസ വോളിബോൾ താരം ജിമ്മി ജോർജിനൊപ്പം ഇന്ത്യൻ താരമായി കളിച്ചിരുന്ന പ്രമുഖ നേത്ര രോഗ വിദഗൻ ഡോ. ജോർജ് മാത്യു – ആഘോഷ പരിപാടിയിൽ അതിഥിയായി പങ്കെടുത്തു. മിമിക്രിയിൽ മുൻ യണിവേഴ്സിറ്റി ഒന്നാം സ്ഥാനം നേടിയിട്ടുള്ള ഡോ. ഡോ. ജോർജ് മാത്യു, താൻ അന്ന് അവതരിപ്പിച്ച കത്തോലിക്ക മിമിക്രിയായ വൈദികരുടെ ഫൂട്ട്ബോൾ കമ്മറ്റിയുടെ പുനർ ആവിഷ്ക്കരണം അതി ഗംഭീരമായിരുന്നു. ധൃഢരാഷ്ട്രർക്ക് കാഴ്ച ലഭിച്ച അദ്ദേഹത്തിന്റെ മറ്റൊരു തമാശയ്ക്കു വലിയ കൈയ്യടിയാണ് ലഭിച്ചത്.

വിമൻസ് ഫോറം ചെയർ പേഴ്‌സൺ ഡോ.കല ഷഹിയും നാഷണൽ കമ്മിറ്റി അംഗം ഗ്രേസ് മരിയ ജോസഫും ചേർന്നാണ് കലാ പരിപാടികൾക്ക് നേതൃത്വം നൽകിയത്. തെറ്റുകുറ്റങ്ങളോ യാതൊരു വിധ തടസങ്ങളും അപശബ്ദങ്ങളും ഇല്ലാതെ വളരെ തികഞ്ഞ പ്രൊഫഷണൽ വൈദഗ്ധ്യത്തോടെ സൂം മീറ്റിംഗ് നടപടി ക്രമങ്ങൾ നിയന്ത്രിച്ചത് ഫൊക്കാനയുടെ ടെക്‌നിക്കൽ വിഭാഗം ഡയറക്ടർ പ്രവീൺ തോമസ് ആണ്.

ഫൊക്കാന വൈസ് പ്രസിഡണ്ട് തോമസ് തോമസിന്റെ പ്രാർത്ഥന ഗാനത്തോടെയാണ് പരിപാടികൾ ആരംഭിച്ചത്. പ്രസിഡണ്ട് ജോർജി വർഗീസ് സ്വാഗതവും ട്രസ്റ്റി ബോർഡ് സെക്രെട്ടറി സജി എം. പോത്തൻ നന്ദിയും പറഞ്ഞു. ഫൊക്കാന സെക്രട്ടറി സജിമോൻ ആന്റണി, ട്രഷർ സണ്ണി മറ്റമന, എക്സിക്യൂട്ടീവ് വൈസ് പ്രസിഡണ്ട് ജെയ്‌ബു മാത്യു, ഫൊക്കാന ട്രസ്റ്റി ബോർഡ് ചെയർമാൻ ഫിലിപ്പോസ് ഫിലിപ്പ്, മുൻ ചെയർമാൻ ഡോ.മാമ്മൻ സി. ജേക്കബ്, മുൻ പ്രസിഡണ്ടുമാരായ പോൾ കറുകപ്പള്ളിൽ , മറിയാമ്മ പിള്ള, കാലിഫോർണിയ ആർ.വി.പി. ഗീത ജോർജ്‌ , നാഷണൽ കമ്മിറ്റി അംഗങ്ങളായ സോണി അമ്പൂക്കൻ, ഇലക്ഷൻ കമ്മിറ്റി ചെയർമാൻ ആയിരുന്ന കുര്യൻ പ്രക്കാനം, ലീല മാരേട്ട്, ( പേരുകൾ എഴുതുക) എന്നിവർ ആശംസകൾ നേർന്നു.

തുടർന്ന് ഫൊക്കാന കുടുംബത്തിലെ വിവിധ കല പ്രതിഭകളുടെ വ്യത്യസ്തമായ പരിപാടികൾ അരങ്ങേറി. ഫൊക്കാനയുടെ വിവിധ കലാവേദികളിൽ സ്ഥിരം സാന്നിധ്യമായ വിമൻസ് ഫോറം ചെയര്പേഴ്സൺ കല ഷാഹി തന്നെയായിരുന്നു പരിപാടിയിൽ ഏറെ തിളങ്ങിയത്. കോവിഡ് കാലത്ത് റെക്കോർഡ് ചെയ്ത കലയുടെ മോഹിനിയാട്ടവും പ്രദർശിപ്പിച്ചിരുന്നു. ശൃഗാര ലാസ്യ ലയ ഭാവങ്ങൾ സമന്യയിപ്പിച്ചുകൊണ്ട് അവതരിപ്പിച്ച കേരളീയ കലാരൂപമായ മോഹിനിയാട്ടത്തിലൂടെ കല ഏവരുടെയും പ്രശംസ ഏറ്റു വാങ്ങി.കൂടാതെ അമേരിക്കൻ മലയാളികൾക്കും ഏറെ ഗൃഹാതുരത്വമുണർത്തുന്ന പാട്ടുകളും പാടി കല വീണ്ടും കയ്യടി നേടി.

ഫൊക്കാനയിലെ തർക്കങ്ങളും ആനുകാലിക സംഭവങ്ങളുമൊക്കെ കോർത്തിണക്കി അപ്പുക്കുട്ടൻ പിള്ള അവതരിപ്പിച്ച ആക്ഷേപ ഹാസ്യമായ ഓട്ടം തുള്ളൽ ആഘോഷത്തിനു മാറ്റുകൂട്ടി. വളരെ സരസമായി എന്നാൽ ആരെയും മുറിപ്പെടുത്താതെ അദ്ദേഹം തന്നെ രചന നടത്തിയ തുള്ളൽ പാട്ടിന്റെ ഓരോ ചരണവും അവസാനിക്കുന്നത് കാര്യം പറയുമ്പോൾ പരിഭവിക്കരുതേ എന്നപേക്ഷിച്ചുകൊണ്ടായിരുന്നു. ഇത് ചിരിക്കും ക്ഷമയ്ക്കും ചിന്തയ്ക്കും വക നൽകി.
Instrumental music bt Sana Raj ( Vipin Raj’s daughter)

ജോർജി വർഗീസ് – ഭാര്യ ഷീല വർഗീസ് , സജിമോൻ ആന്റണി -ഭാര്യ ഷീന സജിമോൻ, ജെയ്‌ബു മാത്യു, തോമസ്-തോമസ്- ഭാര്യ ഡെയ്‌സി തോമസ് , ഡോ. മാത്യു വർഗീസ് – അന്നമ്മ മാത്യു, ഫൊക്കാന യൂത്ത് കോർഡിനേറ്റർ രേഷ്‌മ സുനിൽ തുടങ്ങിയ പ്രമുഖർ ഗാനങ്ങൾ ആലപിച്ചു.

ഫൊക്കാന സെക്രെട്ടറി സജിമോൻ ആന്റണിയുടെ മകൾ ഇവ ആന്റണി അവതരിപ്പിച്ച അതിമനോഹരമായ നൃത്തത്തിനാണ് നാഷണൽ കമ്മിറ്റി അംഗം അപ്പുക്കുട്ടൻ പിള്ള കുട്ടികൾക്കായി സ്പോണ്സർ ചെയ്ത ഒന്നാം സമ്മാനം ലഭിച്ചത്. ഫ്രാൻസിസ് തടത്തിലിന്റെ മകൾ ഐറിൻ തടത്തിലിനായിരുന്നു കലാ സന്ധ്യയിൽ രണ്ടാം സ്ഥാനം. ഏറെ പ്രസിദ്ധമായ ഒരു ഹിന്ദി ഗാനം ആലപിച്ചുകൊണ്ടാണ് സമ്മാനം നേടിയത്. മൂന്നാം സ്ഥാനം രണ്ടു പേർ പങ്കിട്ടു. ബിജു കൊട്ടാരക്കരയുടെ മകൾ ക്രിസ്റ്റിന ജോൺ, പ്രവീൺ താമസിന്റെ മകൻ റൂബിൻ തോമസ് എന്നിവരാണ് മൂന്നാം സ്ഥാനം പങ്കിട്ടത്. ഫൊക്കാന അസോസിയേറ്റ് ട്രഷറർ വിപിൻ രാജിന്റെ മകൾ സന രാജ് വാദ്യപകരണം അവതരിപ്പിച്ചു.14 വിദേശ ഭാഷകളിൽ ഗാനങ്ങൾ ആലപിക്കുന്ന പ്രമുഖ ഗായകൻ ചാൾസ് ആന്റണി അന്തരിച്ച ഫൂട്ട്ബോൾ ഇതിഹാസം ഡിയാഗോ മറഡോണയുടെ സ്മരണക്കായി എഴുതി ചിട്ടപ്പെടുത്തിയ ഗാനം ആലപിച്ചു.

ഫൊക്കാന അസോസിയേറ്റ് ട്രഷറർ വിപിൻ രാജ്( മെരിലാൻഡ് ),വിമൻസ് ഫോം ചെയർപേഴ്സൺ ഡോ. കല ഷാഹി (മെരിലാൻഡ് ), നാഷനല്‍ കമ്മിറ്റി അംഗങ്ങളായ ഗ്രേസ് മരിയ ജോസഫ്(ഫ്ലോറിഡ7),അപ്പുക്കുട്ടൻ പിള്ള(ന്യൂയോർക്ക്) ഗീത ജോർജ് (കാലിഫോർണിയ) എന്നിവർ ആയിരുന്നു ഓർഗനൈസിംഗ് കമ്മിറ്റി അംഗങ്ങൾ.