തി​രു​വ​ന​ന്ത​പു​രം: ത​ദ്ദേ​ശ സ്ഥാ​പ​ന തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മ​ത്സ​രി​ക്കു​ന്ന​വ​ര്‍ ക്ഷേ​മ പെ​ന്‍​ഷ​ന്‍, മ​രു​ന്ന് തു​ട​ങ്ങി​യ ആ​നു​കൂ​ല്യ​ങ്ങ​ളു​ടെ വി​ത​ര​ണം ന​ട​ത്ത​രു​തെ​ന്ന് സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍.

സ്ഥാ​നാ​ര്‍​ഥി​ക​ളി​ല്‍ ചി​ല​ര്‍ ജോ​ലി​യു​ടെ ഭാ​ഗ​മാ​യും അ​ല്ലാ​തെ​യും ആ​നു​കൂ​ല്യ​വി​ത​ര​ണ​ത്തി​ല്‍ ഏ​ര്‍​പ്പെ​ടു​ന്ന​തു സം​ബ​ന്ധി​ച്ച്‌ ക​മ്മീ​ഷ​ന് പ​രാ​തി ല​ഭി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ് നി​ര്‍​ദേ​ശം.

സ​ര്‍​ക്കാ​ര്‍ ന​ല്‍​കു​ന്ന മ​രു​ന്നും മ​റ്റു വ​സ്തു​ക്ക​ളും സ്ഥാ​നാ​ര്‍​ഥി​ക​ളാ​യ ആ​ശാ വ​ര്‍​ക്ക​ര്‍​മാ​രും വി​ത​ര​ണം ചെ​യ്യാ​ന്‍ പാ​ടി​ല്ലെ​ന്ന് ക​മ്മീ​ഷ​ന്‍ വ്യ​ക്ത​മാ​ക്കി.