ഡാലസ്: സോഷ്യല്‍ വര്‍ക്കര്‍ പോള്‍ ജോണ്‍ (27) നിര്യാതനായി. തിങ്കളാഴ്ച രാവിലെ പെട്ടെന്നു ബോധരഹിതനായി ആശുപത്രിയിലാക്കുകയായിരുന്നു. പ്രത്യേക രോഗ ലക്ഷണങ്ങളൊന്നും ഇല്ലായിരുന്നു. സോഷ്യല്‍ വര്‍ക്കുമായി ബന്ധപ്പെട്ട് പുറത്തു പോയിരുന്നു. കോഴിക്കോട് സ്വദേശിയയ നാലിയത്ത് സാബു എന്‍. ജോണിന്റെയും ജെസി പോളിന്റെയും പുത്രനാണ്. സാബു ജോണ്‍ നേവിയില്‍ സേവനമനുഷ്ടിച്ച ശേഷം സോഫ്റ്റ്വെയര് രംഗത്ത് ജോലി ചെയ്യുകയായിരുന്നു. പ്ലേനോയിലായിരുന്നു താമസം. ഡേവിസ് മൂത്ത പുത്രനാണ്.