ന്യൂഡല്‍ഹി: ബിജെപി നേതാവ് സുശീല്‍ കുമാര്‍ മോദി രാജ്യസഭയിലേക്ക് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. കേന്ദ്രമന്ത്രിയും എല്‍ജെപി പാര്‍ട്ടി നേതാവുമായ രാംവിലാസ് പാസ്വാന്റെ നിര്യാണത്തെ തുടര്‍ന്ന് ഒഴിവുവന്ന സീറ്റിലേക്കാണ് സുശീല്‍ കുമാര്‍ മോദിയെ തെരഞ്ഞെടുത്തത്.
ബീഹാറില്‍ തുടര്‍ച്ചയായി നാലാം തവണയും നിതീഷ് കുമാര്‍ മുഖ്യമന്ത്രിയായെങ്കിലും സുശീല്‍ കുമാറിനെ ബിജെപി സര്‍ക്കാരില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. പിന്നീട് സുശീല്‍ കുമാറിന് അര്‍ഹമായ സ്ഥാനം നല്‍കുമെന്ന് ബിജെപി നേതൃത്വം വ്യക്തമാക്കിയിരുന്നു. ഡിസംബര്‍ 14ന് രാജ്യസഭാ തെരഞ്ഞെടുപ്പ് നടത്തുമെന്നാണ് നേരത്തെ അറിയിച്ചത്. എന്നാല്‍ പ്രതിപക്ഷം മത്സരത്തില്‍ നിന്ന് പിന്മാറിയതിനെ തുടര്‍ന്ന് എതിരില്ലാതെ തെരഞ്ഞെടുക്കുകയായിരുന്നു.