തിരുവനന്തപുരം: കിളിമാനൂര്‍ കാരേറ്റ് വാഹനാപകടത്തില്‍ നാല് പേര്‍ മരിച്ചു. തിരുവനന്തപുരം ഭാഗത്തേക്ക്‌ പോയ കാര്‍ നിയന്ത്രണം വിട്ട് കലുങ്കില്‍ ഇടിക്കുകയായിരുന്നു. പുലര്‍ച്ചെ രണ്ട് മണിയോടെയായിരുന്നു അപകടം.

ഷമീര്‍, സുല്‍ഫി, ലാല്‍, നജീബ് എന്നിവരാണ് മരിച്ചത്. ഇവര്‍ വെഞ്ഞാറമൂട്, കഴക്കൂട്ടം സ്വദേശികളാണ്. നവാസ് എന്ന ആള്‍ വെഞ്ഞാറമൂട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ഡ്രൈവര്‍ ഉറങ്ങി പോയതാകാം അപകട കാരണമെന്നാണ് പ്രാഥമിക നി​ഗമനം.