മുംബൈ: നടന്‍ സുശാന്ത് സിംഗ് രാജ്പുത് ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതികരണവുമായി പ്രശസ്ത ഹെയര്‍ സ്‌റ്റൈലിസ്റ്റ് സപ്‌ന ഭവാനി. കുറച്ച് വര്‍ഷങ്ങളായി സുശാന്ത് പ്രശ്‌നങ്ങളിലൂടെ കടന്ന് പോകുകയായിരുന്നു എന്നത് രഹസ്യമായിരുന്നില്ല. എന്നാല്‍ ആരും അദ്ദേഹത്തോടൊപ്പം നില്‍ക്കാനോ സഹായ ഹസ്തം നീട്ടാനോ തയ്യാറായില്ല. സിനിമാ രംഗം എത്രമാത്രം പൊള്ളയാണെന്ന് വ്യക്തമാക്കുന്നതാണ് ഇന്നത്തെ പ്രതികരണങ്ങളെന്നും സപ്‌ന ഭവാനി കൂട്ടിച്ചേര്‍ത്തു.
𝕓𝕦𝕞𝕓𝕒𝕚 𝕜𝕚 𝕣𝕒𝕟𝕚
✔
@sapnabhavnani
It’s no secret Sushant was going through very tough times for the last few years. No one in the industry stood up for him nor did they lend a helping hand. To tweet today is the biggest display of how shallow the industry really is. No one here is your friend. RIP ✨
View image on TwitterView image on Twitter
20.7K
5:24 PM – Jun 14, 2020
Twitter Ads info and privacy
4,043 people are talking about this
ഞായറാഴ്ച രാവിലെയാണ് സുശാന്ത് സിംഗ് രാജ്പുതിനെ മുംബൈ ബാന്ദ്രയിലെ അപ്പാര്‍ട്ട്‌മെന്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. താരത്തിന്റെ വീട്ടിലെ ജോലിക്കാരാണ് വിവരം പോലീസില്‍ അറിയിച്ചത്.
2019ല്‍ സുശാന്ത് അഭിനയിക്കാനിരുന്ന അഞ്ച് സിനിമകള്‍ മുടങ്ങിപ്പോയിരുന്നു. ഇത് സുശാന്തിനെ മാനസികമായി തളര്‍ത്തിയിരുന്നു. കൂടാതെ അഞ്ച് ദിവസം മുമ്ബ് മുന്‍ മാനേജര്‍ ദിഷ ആത്മഹത്യ ചെയ്തതും താരത്തെ വളരെയേറെ അലട്ടിയിരുന്നു. ഇതിന് പുറമെ നേരത്തെയുള്ള അമ്മയുടെ മരണവും താരത്തെ തളര്‍ത്തിയിരുന്നതായി അദ്ദേഹത്തിന്റെ എഴുത്തുകളില്‍ സൂചനയുണ്ട്.