മുംബൈ: സുശാന്ത് സിംഗ് രാജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട് വിവിധ കേന്ദ്രങ്ങളില്‍ നര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോയുടെ റെയ്ഡ്. മയക്കുമരുന്ന് വില്‍പ്പനയും വിതരണവുമായി ബന്ധപ്പെട്ട വിവിധ കേന്ദ്രങ്ങളിലാണ് റെയ്ഡ് നടത്തിയത്. ഒരു മയക്കുമരുന്ന് വില്‍പ്പനക്കാരനെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇതിന് പുറമെ മറ്റ് രണ്ട് മയക്കുമരുന്ന് വില്‍പ്പനക്കാരെ കൂടി നര്‍കോട്ടിക്‌സ് ബ്യൂറോ കസ്റ്റഡിയില്‍ എടുത്തതായി റിപ്പോര്‍ട്ടുകളുണ്ട്. ഇവരെ ചോദ്യം ചെയ്യുന്നതിനായി മുംബൈയിലേക്ക് കൊണ്ടുവന്നിട്ടുണ്ട്.
മുംബൈയിലെ ഫിലിം സിറ്റി മേഖല ഉള്‍പ്പെടെ വിവിധ കേന്ദ്രങ്ങളില്‍ നര്‍കോട്ടിക്‌സ് റെയ്ഡ് നടത്തിവരികയായിരുന്നു. സുശാന്തിന്റെ അടുത്ത സുഹൃത്തും ബോളിവുഡ് നടിയുമായ റിയ ചക്രബര്‍ത്തി, സഹോദരന്‍ ഷോവിക് ചക്രവര്‍ത്തി, റിയയുടെ ടാലന്റ് മാനേജര്‍ ജയ സഹ എന്നിവര്‍ക്കെതിരെ നേരത്തെ നര്‍കോട്ടിക്‌സ് ബ്യൂറോ കേസെടുത്തിരുന്നു. ഇതിന് പുറമെ ഹോട്ടല്‍ വ്യവസായി ഗൗരവ് ആര്യയ്‌ക്കെതിരെയും കേസെടുത്തിട്ടുണ്ട്. ആര്യയും ഗൗരവും തമ്മിലുള്ള ചില ഫോണ്‍ സംഭാഷണങ്ങളിഇ മയക്കുമരുന്ന് ഇടപാടുകളെക്കുറിച്ച് പരാമര്‍ശമുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇയാള്‍ക്കെതിരെ കേസെടുത്തത്.
ഗോവയില്‍ ഹോട്ടല്‍ വ്യവസായിയാണ് ഗൗരവ്. മുംബൈയിലും ഗോവയിലുമുള്ള മയക്കുമരുന്ന് ഇടപാടുകളെക്കുറിച്ചാണ് പോലീസും നര്‍കോട്ടിക്‌സും അന്വേഷിക്കുന്നത്. അേേതസമയം മുന്ന് വര്‍ഷം മുമ്ബാണ് റിയയുമായി അവസാനം ബന്ധപ്പെട്ടതെന്നും കേസന്വേഷണവുമായി സഹകരിക്കുമെന്നും ഗൗരവ് പറഞ്ഞു.