ന്യൂഡല്‍ഹി: സുപ്രീം കോടതി ജഡ്ജിമാര്‍ അടുത്താഴ്ച മുതല്‍ കോടതി മുറിയില്‍ എത്തി വാദം കേള്‍ക്കും. ജഡ്ജിമാര്‍ കോടതി മുറിയിലേക്ക് എത്തുമെങ്കിലും അഭിഭാഷകര്‍ ചേമ്ബറില്‍ ഇരുന്ന് വാദിക്കണം. വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് വാദം കേള്‍ക്കല്‍ നടക്കുക.
വീഡിയോ കോണ്‍ഫറന്‍സിലൂടെ വാദം നടക്കുമ്ബോള്‍ കോടതിമുറിയിലേക്ക് കോടതി ജീവനക്കാര്‍ ഒഴികെ ഉള്ളവര്‍ക്ക് പ്രവേശനം ഉണ്ടാകാന്‍ ഇടയില്ലെന്നാണ് സൂചന. മാര്‍ച്ച് 23-ന് ലോക്ഡൗണ്‍ പ്രഖ്യാപിച്ച ശേഷം വീഡിയോ കോണ്‍ഫറന്‍സിലൂടെ ആണ് സുപ്രീം കോടതി കേസുകളുടെ വാദം കേട്ടിരുന്നത്. ജഡ്ജിമാരുടെ ചേമ്ബറിലോ അല്ലെങ്കില്‍ ഔദ്യോഗിക വസതിയിലോ ബെഞ്ച് ഇരുന്ന് ആയിരുന്നു വാദം കേട്ടിരുന്നത്.