കൊല്‍ക്കത്ത:വ്യവസായ സംരക്ഷണ സേനയില്‍( സി.ഐ.എസ്.എഫ് ) കൊവിഡ് കൂടുതല്‍ വ്യാപിക്കുന്നു.കൊല്‍ക്കത്തയില്‍ സേനാംഗങ്ങളില്‍ 54 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ കൊവിഡ് സ്ഥിരീകരിച്ച സി.ഐ.എസ്.എഫ് സേനാംഗങ്ങളുടെ എണ്ണം 114 ആയി . കഴിഞ്ഞ ദിവസം 68 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു.

രോഗവ്യാപനം കണക്കിലെടുത്ത് 1,077 സി.ഐ.എസ്.എഫ് സേനാംഗങ്ങളും അവരുടെ 58 കുടുംബാംഗങ്ങളും ഐസൊലേഷനില്‍ കഴിയുകയാണ്. കൊല്‍ക്കത്തയ്ക്ക് പുറമെ ഡല്‍ഹി, മുംബയ്, നോയിഡ തുടങ്ങിയ ഇടങ്ങളിലും സി.ഐ.എസ്.എഫ് സേനാംഗങ്ങളില്‍ രോഗം വ്യാപിക്കുന്നുണ്ട്. ബി.എസ്.എഫിലും കൊവിഡ് പടരുന്നതായിനേരത്തേ റിപ്പോര്‍ട്ടുണ്ടായിരുന്നു.