തിരുവനന്തപുരം: സിപിഎം കോടതിയും പോലീസുമാണെന്ന് വനിതാ കമ്മീഷന് അധ്യക്ഷ എം.സി. ജോസഫൈന്. നേതാക്കന്മാര് പ്രതികളാകുന്ന കേസില്‍ കമ്മിഷന്റെ ഇടപെടലിനെക്കുറിച്ചായിരുന്നു അധ്യക്ഷയുടെ പ്രതികരണം
നിങ്ങള്‍ ചോദിക്കുന്ന ചോദ്യമേതെന്ന് എനിക്കറിയാം. ആ കേസില്‍ അവര്‍ പറഞ്ഞതാണ് സംഘടനാ പരമായ നടപടിയും പാര്‍ട്ടി അന്വേഷണവും മതിയെന്ന്. എന്റെ പാര്‍ട്ടി ഒരു കോടതിയും പോലീസ് സ്റ്റേഷനുമാണ്. സ്ത്രീ പീഡനപരാതികളില്‍ ഏറ്റവും കര്‍ക്കശമായ നടപടിയെടുക്കുന്ന പാര്‍ട്ടിയാണ് സിപിഎം. അതില്‍ അഭിമാനമുണ്ട്. ഒരു നേതാവിന്റെ കാര്യത്തിലും വിട്ടുവീഴ്ചയുണ്ടാവില്ലെന്നും ജോസഫൈന് പറഞ്ഞു.
പാര്‍ട്ടി അന്വേഷിക്കട്ടെ എന്ന് പരാതിക്കാര്‍ പറഞ്ഞാല്‍ പിന്നെ വനിതാ കമ്മീഷന് അന്വേഷിക്കേണ്ട കാര്യമില്ല. പി.കെ. ശശിക്കെതിരേ കേസെടുത്തെങ്കിലും പരാതിക്കാരിയുടെ കുടുംബം പാര്‍ട്ടി അന്വേഷണം മതിയെന്നു പറഞ്ഞു. എസ്. രാജേന്ദ്രനും സി.കെ. ഹരീന്ദ്രനുമെതിരേ കേസ് എടുത്തിരുന്നു. എ. വിജയരാഘവന്റെ പരാമര്‍ശത്തിനെതിരെ താന്‍ പരസ്യ പ്രതികരണം നടത്തിയെന്നും എം.സി. ജോസഫൈന് ചൂണ്ടിക്കാട്ടി.