മലപ്പുറം | സിനിമാ സംഘത്തിലെ ഒരാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. പൃഥ്വിരാജിനൊപ്പം ജോര്‍ദാനില്‍ നിന്ന് വന്ന സംഘത്തില്‍ പെട്ട പാണ്ടിക്കാട് വെട്ടിക്കാട്ടിരി സ്വദേശിയായ 58കാരനാണ് കൊവിഡ് പോസിറ്റീവാണെന്ന് കണ്ടെത്തിയത്. ആടുജീവിതം സിനിമാ സംഘത്തോടൊപ്പം മെയ് 22നാണ് പ്രത്യേക വിമാനത്തില്‍ ഇദ്ദേഹം എത്തിയത്. മെയ് 30നു ശേഷം വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു.
കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഇദ്ദേഹത്തെ ഇന്ന് മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.