കൊച്ചി: സിനിമയില്‍ പുതിയ നായകനടന്‍മാരുടെ ഡേറ്റ് കിട്ടുന്നില്ലെന്ന പരാതിയുമായി പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ നിര്‍വ്വാഹക സമിതി അംഗം അനില്‍ തോമസ്. താരങ്ങള്‍ സ്വന്തമായി നിര്‍മ്മാണ കമ്പനി നടത്തുന്നതാണ് പ്രശ്നം. ഇടയ്ക്കെങ്കിലും പുറത്തുള്ള നിര്‍മ്മാതാക്കള്‍ക്ക് ഡേറ്റ് നല്‍കണമെന്നും അനില്‍ തോമസ് പറഞ്ഞു.

ഒരേസമയം ഒന്നിലേറെ സിനിമകളില്‍ ജോലിചെയ്യുന്ന സാങ്കേതിക പ്രവര്‍ത്തകരുണ്ട്. ഒരുസമയം പരമാവധി രണ്ട് സിനിമയെന്ന് നിശ്ചയിക്കുകയും കൂടുതല്‍ ആളുകള്‍ക്ക് തൊഴില്‍ ലഭിക്കാനുള്ള അവസരം ഒരുക്കണമെന്നും അനില്‍ തോമസ് പറ‌ഞ്ഞു.