ന്യൂഡല്‍ഹി: ചാനല്‍ ചര്‍ച്ചക്കിടെ സാമൂഹിക പ്രവര്‍ത്തകയും എഴുത്തുകാരിയുമായ സഞ്ജുക്ത ബസുവിനെ അപമാനിച്ച സംഭവത്തില്‍ ൈടംസ് നൗ ചാനലിനോട് മാപ്പ് പറയാന്‍ ന്യൂസ് ബ്രോഡ്കാസ്റ്റിങ് സ്റ്റേന്‍ഡേര്‍ഡ് അതോറിറ്റി (എന്‍.ബി.എസ്.എ) ഉത്തരവിട്ടു.
ഒക്ടോബര്‍ 29ന് രാത്രി ഒമ്പത് മണിക്ക് മാപ്പ് ചാനലില്‍ സംേപ്രഷണം ചെയ്യണമെന്നാണ് ഉത്തരവ്. ചര്‍ച്ചക്കിടെ, സഞ്ജുക്ത ബസുവിനെ ‘ ഹിന്ദു വിദ്വേഷി’, ‘രാഹുല്‍ ഗാന്ധിയുടെ ട്രോള്‍ ആര്‍മി’ തുടങ്ങിയ പരാമര്‍ശങ്ങളാണ് ചാനല്‍ നടത്തിയത്.
2018 ഏപ്രിലില്‍ നടന്ന പരിപാടിക്കെതിരെ സഞ്ജുക്ത നല്കിയ പരാതയില്‍ 18 മാസത്തിനു ശേഷമാണ് എന്‍.ബി.എസ്.എ നടപടിയെടുക്കുന്നത്. ചാനലിനെതിരെ നടപടിയെടുക്കുന്നത് വൈകിപ്പിച്ചതിനെ തുടര്‍ന്ന് സഞ്ജുക്ത ശനിയാഴ്ച സുപ്രീംകോടതിയെ സമീപിച്ചിരുന്നു.
ഇതിന് പിന്നാലെയാണ് എന്‍.ബി.എസ്.എ നടപടിയെടുക്കാന്‍ തയാറായത്. മാപ്പ് സംപ്രേഷണം ചെയ്തതിെന്റ ദൃശ്യം ഒരാഴ്ചക്കുള്ളില്‍ ഹാജരാക്കണമെന്നും വിവാദ ചര്‍ച്ചയുടെ ഭാഗങ്ങള്‍ യൂട്യൂബില്‍ നിന്ന് നീക്കം ചെയ്യണമെന്നും ടൈംസ് നൗവിനോട് എന്‍.ബി.എസ്.എ ആവശ്യപ്പെട്ടു.