കോഴിക്കോട്: വന്ദേഭാരത് മിഷന്‍റെ ഭാഗമായി സലാലയില്‍ നിന്ന് 180 പേര്‍ ജന്മനാടിന്‍റെ കരുതലിലേക്ക് മടങ്ങിയെത്തി. ഐ.എക്‌സ്- 342 എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം ഇന്നലെ (മെയ് 20) രാത്രി 10.26 നാണ് കരിപ്പൂരിലെത്തിയത്. 13 ജില്ലകളില്‍ നിന്നായി 172 പേരും തമിഴ്നാട്ടില്‍ നിന്നുള്ള അഞ്ച് പേരും മൂന്ന് മാഹി സ്വദേശികളുമാണ് വിമാനത്തിലുണ്ടായിരുന്നത്. 65 വയസിന് മുകളില്‍ പ്രായമുള്ള ഒമ്ബത് പേര്‍, 10 വയസിനു താഴെ പ്രായമുള്ള 28 കുട്ടികള്‍, 22 ഗര്‍ഭിണികള്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു.
TRENDING: [PHOTOS]
വിമാനത്തിലെത്തിയവരില്‍ ആരോഗ്യ പ്രശ്നങ്ങളുള്ള മൂന്ന് പേരെ വിവിധ ആശുപത്രികളിലേക്ക് മാറ്റി. ഇതില്‍ പാലക്കാട് സ്വദേശികളായ രണ്ട് പേരെ കോവിഡ് ലക്ഷണങ്ങളെ തുടര്‍ന്നാണ് ആശുപത്രിയിലേക്ക് മാറ്റിയത്. ഇവരെ മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഹൃദ്‌രോഗത്തിന് ചികിത്സയിലുള്ള ഒരു കോഴിക്കോട് സ്വദേശിയെ കോഴിക്കോട് ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചിട്ടുണ്ട്