മസ്‌കറ്റ്: ഒമാനിലെ ദോഫാര്‍ ഗവര്‍ണറേറ്റിലേക്ക് റോഡുമാര്‍ഗം യാത്ര ചെയ്യുന്ന സ്വദേശികളും രാജ്യത്തെ സ്ഥിരതാമസക്കാരും ഒമാന്‍ സുപ്രിം കമ്മറ്റി നടപ്പിലാക്കിയിരിക്കുന്ന നിരോധന സമയങ്ങള്‍ ലംഘിക്കുന്നില്ലെന്ന് ഉറപ്പു വരുത്തണമെന്ന് മുന്നറിയിപ്പ് നല്‍കി റോയല്‍ ഒമാന്‍ പൊലീസ്.

ജൂലൈ 31 ശനിയാഴ്ച വരെ വൈകുന്നേരം 5 മുതല്‍ പുലര്‍ച്ചെ 4 മണി വരെ രാജ്യത്ത് സുപ്രിം കമ്മറ്റി ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട് .ഇക്കാരണത്താല്‍ സലാലയിലേക്കുള്ള യാത്രക്ക് ഒരുങ്ങുന്നവര്‍ ലോക്ക്ഡൗണ്‍ സമയപരിധി കണക്കിലെടുത്ത് യാത്രകള്‍ ആസൂത്രണം ചെയ്യണമെന്ന് റോയല്‍ ഒമാന്‍ പൊലീസ് ഓണ്‍ലൈന്‍ പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടിട്ടുണ്ട്.