തി​രു​വ​ന​ന്ത​പു​രം: ത​ല​സ്ഥാ​ന​ത്ത് സ​മ​ര​ക്കാ​രെ നേ​രി​ട്ട പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തോ​ടെ​ സമരത്തിന് നേതൃത്വം നല്‍കിയ എംഎല്‍എമാരായ ഷാഫി പറമ്പിലും ശബരീനാഥനും ക്വാ​റ​ന്‍റൈ​നി​ല്‍ പോകാന്‍ നിര്‍ദ്ദേശം. ഇ​വ​ര്‍ സ്വ​യം​നി​രീ​ക്ഷ​ണ​ത്തി​ല്‍ പ്ര​വേ​ശി​ച്ചു.

 

ക​ന്‍റോ​ണ്‍​മെ​ന്‍റ് എ​സി സു​നീ​ഷ് ബാ​ബു​വി​നാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. .ക​ഴി​ഞ്ഞ​ദി​വ​സം എ​ടു​ത്ത സാ​മ്പി​ളി​ന്‍റെ ഫ​ലം ഇ​ന്നാ​ണ് വ​ന്ന​ത്.ക​ന്‍റോ​ണ്‍​മെ​ന്‍റ് എ​സി ഉ​ള്‍​പ്പെ​ടെ 20 പോ​ലീ​സു​കാ​ര്‍​ക്ക് ഇ​ന്ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്.

 

പേ​രൂ​ര്‍​ക്ക​ട എ​സ്‌എ​പി ക്യാ​മ്പി​ല്‍ 50 പോ​ലീ​സു​കാ​രെ പ​രി​ശോ​ധി​ച്ച​തി​ല്‍ ഏ​ഴു പേ​ര്‍​ക്കും രോ​ഗം ക​ണ്ടെ​ത്തി. തു​മ്പ പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ 11 പോ​ലീ​സു​കാ​ര്‍​ക്കും കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു.സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​റു​ടെ പേ​ഴ്സ​ണ​ല്‍ സെ​ക്യൂ​രി​റ്റി ഓ​ഫീ​സ​ര്‍​ക്കും കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. ഇ​തോ​ടെ ക​മ്മീ​ഷ​ണ​ര്‍ നി​രീ​ക്ഷ​ണ​ത്തി​ല്‍ പോ​യി. ക​മ്മീ​ഷ​ണ​റു​ടെ താ​ല്‍​ക്കാ​ലി​ക ചു​മ​ത​ല ദ​ക്ഷി​ണ​മേ​ഖ​ല ഐ​ജി ഹ​ര്‍​ഷി​ത അ​ട്ട​ല്ലൂ​രി​ക്ക് ന​ല്‍​കി. ക​ഴി​ഞ്ഞ മൂ​ന്ന് ദി​വ​സ​ങ്ങ​ളി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​ത്ര​യ​ധി​കം പോ​ലീ​സു​കാ​ര്‍​ഡ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്.