തിരുവനന്തപുരം: സംസ്​ഥാനത്ത്​ കോവിഡ്​ ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു. കോവിഡ്​ പോസിറ്റിവിറ്റി നിരക്ക്​ വിവിധ ജില്ലകളില്‍ ദേശീയ ശരാശരിയേക്കാള്‍ മുകളിലാണ്​. വയനാട്​ ജില്ലയിലാണ്​​ ടെസ്​റ്റ്​ പോസിറ്റിവിറ്റി നിരക്ക്​ ഏറ്റവും കുറവ്​.

മലപ്പുറത്ത്​ രോഗ സാധ്യത നിരക്ക്​ 22.7 ശതമാനമാണ്​. ഒരാഴ്​ച​ രോഗവ്യാപനം ഉയര്‍ന്ന സാഹചര്യത്തില്‍ 16.2ല്‍ നിന്ന്​ 22.7 ശതമാനത്തിലേക്ക്​ എത്തുകയായിരുന്നു.

കൊല്ലം ജില്ലയില്‍ ഒരാഴ്​ചക്കിടെ കേസുകളുടെ എണ്ണം ഇരട്ടിയായി ഉയര്‍ന്നതും ആശങ്ക പടര്‍ത്തുന്നുണ്ട്​. കാസര്‍കോട്​ 18.4 ശതമാനവും തിരുവനന്തപുരത്ത്​ 18.3 ശതമാനവുമാണ്​ ടെസ്​റ്റ്​ പോസിറ്റിവിറ്റി നിരക്ക്​. കണ്ണൂരില്‍ ടെസ്​റ്റ്​ പോസിറ്റിവിറ്റി നിരക്ക്​ ​12.6 ശതമാനമാണ്​.

ഒരാഴ്​ചക്കിടെ 34,552 കേസുകളാണ്​ സംസ്​ഥാനത്ത്​ റി​േപ്പാര്‍ട്ട്​ ചെയ്​തത്​. ഇതില്‍ സമ്ബര്‍ക്കം വഴി രോഗം സ്​ഥിരീകരിക്കുന്നവരുടെ എണ്ണമാണ്​ കൂടുതല്‍. അതേസമയം രാജ്യത്ത്​ കോവിഡ്​ വ്യാപനം ഏറ്റവും തീവ്രം കേരളത്തിലാണെന്ന്​ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ അറിയിച്ചിരുന്നു. അതിനാല്‍ സംസ്​ഥാനത്ത്​ ആരോഗ്യ അടിയന്തരാവസ്​ഥ പ്രഖ്യാപിക്കണമെന്ന്​ ഐ.എം.എ നിര്‍ദേശിച്ചിരുന്നു.