തിരുവനന്തപുരം | സംസ്ഥാനത്ത് ഇന്ന് 50 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് കൊവിഡ് രോഗബാധ സ്ഥിരീകരിച്ചത്. തിരുവനന്തപുരം ജില്ലയിലെ 17, എറണാകുളം ജില്ലയിലെ 9, മലപ്പുറം ജില്ലയിലെ 7, കോഴിക്കോട് ജില്ലയിലെ 6, കണ്ണൂര്‍ ജില്ലയിലെ 5, കൊല്ലം, തൃശൂര്‍ ജില്ലകളിലെ 3 വീതവും ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.
അതേ സമയം രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 1110 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 125 പേരുടെയും, കൊല്ലം ജില്ലയില്‍ നിന്നുള്ള 22 പേരുടെയും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 45 പേരുടെയും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 53 പേരുടെയും, കോട്ടയം ജില്ലയില്‍ നിന്നുള്ള 72 പേരുടെയും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 19 പേരുടെയും, എറണാകുളം ജില്ലയില്‍ നിന്നുള്ള 171 പേരുടെയും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 70 പേരുടെയും, പലക്കാട് ജില്ലയില്‍ നിന്നുള്ള 250 പേരുടെയും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 100 പേരുടെയും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 12 പേരുടെയും, വയനാട് ജില്ലയില്‍ നിന്നുള്ള 39 പേരുടെയും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 88 പേരുടെയും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 44 പേരുടെയും പരിശോധനാ ഫലമാണ് ഇന്ന് നെഗറ്റിവായത്. ഇതോടെ 20,330 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. സംസ്ഥാനത്ത് 37,649 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.