കോട്ടയം: സംസ്ഥാനത്ത് കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ഒരു ജീവന്‍ കൂടി നഷ്ടമായി. പത്തനംതിട്ട സ്വദേശി ജോഷിയാണ് (65) വൈറസ് ബാധ മൂലം മരിച്ചത്. കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് 18-ാം തീയതി മുതല്‍ പത്തനംതിട്ട ജില്ലാ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ജോഷി. മെയ് 27നാണ് വിദഗ്ധ ചികിത്സയ്ക്കായി ജോഷിയെ കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുന്നത്. വെള്ളിയാഴ്ച പുലര്‍ച്ചെ 2 മണിയോടെയായിരുന്നു അന്ത്യം. പ്രമേഹവും അമിതവണ്ണവും മൂലം ജോഷിക്ക് കോവിഡ് ചികിത്സ ഫലപ്രദമായിരുന്നില്ലെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. പ്രോട്ടോക്കോള്‍ പ്രകാരമാണ് മൃതദേഹം സംസ്കരിക്കുക. ഇതോടെ സംസ്ഥാനത്ത് കോവിഡ് ബാധിച്ച്‌ മരിച്ചവരുടെ എണ്ണം എട്ടായി.