കാസര്‍ഗോഡ്: സംസ്ഥാനത്ത് ഒരു കോറോണ (Covid19) മരണം കൂടി സ്ഥിരീകരിച്ചു. കാസര്‍ഗോഡ് സ്വദേശി അസ്മയാണ് കോറോണ രോഗബാധ മൂലം മരണമടഞ്ഞത്. ഇവര്‍ക്ക് 38 വയസായിരുന്നു.
ക്യാന്‍സര്‍ രോഗിയായിരുന്ന അസ്മ കാസര്‍ഗോഡ് ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്നലെയാണ് ഇവര്‍ മരിച്ചത്, തുടര്‍ന്ന് നടത്തിയ സ്രാവ പരിശോധനയിലാണ് ഇവര്‍ക്ക് കോറോണ സ്ഥിരീകരിച്ചത്. ഇവരുടെ ഭരത്താവിനും കോറോണ ബാധ സ്ഥിരീകരിച്ചിട്ടുണ്ട്.