തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ 2.61 ലക്ഷം വിദ്യാര്‍ഥികള്‍ക്ക് ഒാണ്‍ലൈന്‍ പഠന സൗകര്യമില്ലെന്ന് കണക്കുകള്‍. സമഗ്ര ശിക്ഷ കേരളം (എസ്.എസ്.കെ) ബി.ആര്.സി വഴികള്‍ നടത്തിയ കണക്കെടുപ്പിലാണ് ഇത് മനസ്സിലായത്. ലോക്ഡൗണ്‍ കാരണം സ്കൂളുകള്‍ അടച്ചിട്ട സാഹചര്യത്തില്‍ ഒാണ്‍ലൈന്‍ പഠനം ആരംഭിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. ഇതിെന്റ മുന്നോടിയായാണ് സര്‍ക്കാര്‍, എയ്ഡഡ് സ്കൂള്‍ കുട്ടികള്‍ക്കിടയില്‍ വിവരശേഖരണം നടത്തിയത്. വീട്ടില്‍ ടി.വിയോ ഇന്റര്‍നെറ്റ് സൗകര്യമുള്ള മൊബൈല്‍ ഫോണോ കമ്ബ്യൂട്ടര്‍/ ലാപ്േടാപ് സൗകര്യമോ ഇല്ലാത്തവരുടെ കണക്കാണ് ശേഖരിച്ചത്. മൂന്ന് വിഭാഗത്തിലുള്ള സൗകര്യങ്ങളും ഇല്ലാത്തവരാണ് 2.61 ലക്ഷം േപര്.
ജൂണ്‍ ഒന്ന് മുതല്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ തുടങ്ങാനാണ് സര്‍ക്കാര്‍ തീരുമാനം. സ്കൂള്‍ തുറക്കാന്‍ കഴിയാതെ വന്നാല്‍ വിക്ടേഴ്സ് ടി.വി ചാനല്‍, വിക്ടേഴ്സ് ഓണ്‍ലൈന്‍ ചാനല്‍, യൂട്യൂബ് എന്നിവയിലൂടെ ഓണ്‍ലൈന്‍ ക്ലാസുകള്‍ നടത്തും. ഇതിനായി എസ്.സി.ഇ.ആര്.ടി, കൈറ്റ് എന്നിവയുടെ നേതൃത്വത്തില്‍ ഒരുക്കങ്ങള്‍ തുടങ്ങി. സംസ്ഥാനത്തെ സര്‍ക്കാര്‍ സ്കൂളുകളില്‍ പ്രീ പ്രൈമറി മുതല്‍ പ്ലസ് ടു വരെ പഠിക്കുന്ന 43 ലക്ഷം വിദ്യാര്‍ഥികളില്‍ നിന്നാണ് സമഗ്ര ശിക്ഷ കേരളം വിവരശേഖരണം നടത്തിയത്.
ആകെ വിദ്യാര്‍ഥികളില്‍ ആറ് ശതമാനം പേര്‍ക്കാണ് വീട്ടില്‍ ടി.വിയോ ഇന്റര്‍നെറ്റ് സൗകര്യമോ ഇല്ലാത്തത്. സൗകര്യങ്ങളില്ലാത്ത വിദ്യാര്‍ഥികള്‍ കൂടുതലുള്ളത് വയനാട് ജില്ലയിലാണ്, 21,653 പേര്. വയനാട്ടിലെ പൊതുവിദ്യാലയങ്ങളിലുള്ള ആകെ വിദ്യാര്‍ഥികളുടെ 15 ശതമാനമാണിത്. പാലക്കാട്, മലപ്പുറം ജില്ലകളിലെ ആകെ കുട്ടികളില്‍ 7.5 ശതമാനം പേര്‍ക്കും സൗകര്യമില്ല. ഒാണ്‍ലൈന്‍ പഠന സൗകര്യമില്ലാത്ത വിദ്യാര്‍ഥികളുടെ പഠനകാര്യത്തില്‍ മറ്റ് വഴികള്‍ സര്‍ക്കാര്‍ ആലോചിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.