തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളിലേക്കുമുള്ള 2020-21 അധ്യയന വര്‍ഷത്തെ പ്രവേശന നടപടികള്‍ മെയ് 18ന് ആരംഭിക്കും. പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സ്‌കൂകളില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ പാലിച്ച് നേരിട്ടെത്തി പ്രവേശനം നേടാം. ഈ വിദ്യാലയങ്ങളില്‍ ഓണ്‍ലൈന്‍ വഴിയും പ്രവേശനം നല്‍കും. ഇതിന് ആവശ്യമായ സംവിധാനങ്ങള്‍ കൈറ്റ് ലഭ്യമാക്കും.
ഓണ്‍ലൈന്‍ സംവിധാനം ഉപയോഗിക്കാന്‍ സൗകര്യമില്ലാത്ത എസ്.സി, എസ്.ടി വിഭാഗത്തിലെ കുട്ടികള്‍ക്കും മലയോര മേഖലയിലെ കുട്ടികള്‍ക്കും 200 കേന്ദ്രങ്ങളില്‍ പരീക്ഷാ പരിശീലനം ഒരുക്കും. വിദ്യാര്‍ത്ഥികള്‍ക്ക് നേരിട്ടും അല്ലാതെയും പരിശീലനം നല്‍കും.